Print this page

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടു.

Former Japanese Prime Minister Shinzo Abe has been shot dead Former Japanese Prime Minister Shinzo Abe has been shot dead
ടോക്കിയോ: വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ(67) അന്തരിച്ചു. ആക്രമിയുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്.

ജപ്പാനിലെ പ്രാദേശിക സമയം 11 മണിയോടെയാണ് ആക്രമണം നടന്നത്. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആബെയുടെ നില അതീവ ഗുരുതരമാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ സമയം 2:30തോടെയാണ് ജാപ്പനീസ് മാധ്യമങ്ങൾ മരണവാര്‍ത്ത പുറത്തുവിട്ടത്.

വെടിയേറ്റ് ആബെ വീഴുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയടുക്കുന്നതിന്റെയും വീഡിയോ എന്‍.എച്ച്.കെ ടി.വി പുറത്തുവിട്ടിട്ടുണ്ട്. ആബെയ്ക്ക് നേരെ വെടിയുതിര്‍ത്തയാളെ പോലീസ് പിടികൂടി. കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ലോകത്ത് ഏറ്റവും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലവിലുള്ള രാജ്യം കൂടിയാണ് ജപ്പാന്‍.

2006ന് ശേഷം ഒരു വര്‍ഷവും 2012 മുതല്‍ 2020 വരെയും ആബെ ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്നു. ജപ്പാനില്‍ നീണ്ടകാലം പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്ന വ്യക്തികൂടിയാണ് ഷിന്‍സോ ആബെ.
Rate this item
(0 votes)
Last modified on Friday, 08 July 2022 11:03
Author

Latest from Author

Related items