Print this page

താലിബാന്‍ നേതാവ്; ഹസ്സന്‍ അഖുന്‍ദ് അഫ്ഗാനിലെ പുതിയ പ്രധാനമന്ത്രി

By September 08, 2021 3357 0
mulla hassan akhund mulla hassan akhund kvartha
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനിലെ മുതിര്‍ന്ന നേതാവ് മുല്ല ഹസ്സന്‍ അഖുന്‍ദിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഗോളതലത്തില്‍ അറിയപ്പെടുന്ന ഭീകരനാണ് അഖുന്‍ദ്. സര്‍ക്കാറിനെ ആരുനയിക്കുമെന്ന താലിബാന്റെ ആഭ്യന്തര തര്‍ക്കത്തിനിടെ ഒത്തുതീര്‍പ്പ് നേതാവായാണ് അഖുന്‍ദിനെ തെരഞ്ഞെടുത്തത്.
മുല്ല ഹസ്സന്‍ അഖുന്‍ദ് , 2001ല്‍ താലിബാനെ യുഎസ് പുറത്താക്കും മുമ്പ് മന്ത്രിയായിരുന്നു . കഴിഞ്ഞ 20 വര്‍ഷമായി താലിബാന്‍ നയരൂപീകരണ ഘടകമായ റെഹ്ബാരി ശൂറ അംഗമാണ് . താലിബാന്‍ നേതൃത്വ കൗണ്‍സിലിന്റെ തലവന്‍. താലിബാന്‍ നേതാക്കളില്‍ സൈനിക കാര്യങ്ങളേക്കാള്‍ മതപരവും ആത്മീയകാര്യങ്ങളിലുമായിരുന്നു മുല്ല ഹസ്സന്‍ അഖുന്‍ദ് കേന്ദ്രീകരിച്ചിരുന്നത്. താലിബാന്‍ ആത്മീയ നേതാവ് ഷെയ്ഖ് ഹിബത്തുല്ല അഖുന്‍സാദയുടെ വിശ്വസ്തന്‍. താലിബാന്‍ രൂപമെടുത്ത കാണ്ഡഹാറില്‍ നിന്നാണ് മുല്ല ഹസ്സന്‍ അഖുന്‍ദ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. സായുധ സേനയുടെ സ്ഥാപകരില്‍ ഒരാള്‍.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:06
Pothujanam

Pothujanam lead author

Latest from Pothujanam