Print this page

ടോംഗയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സുനാമി

Tsunami following volcanic eruption in Tonga Tsunami following volcanic eruption in Tonga
വെള്ളത്തിനടിയിലെ ഭീമാകാരമായ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് പസഫിക് രാജ്യമായ ടോംഗയില്‍ കൂറ്റന്‍ സുനാമി തിരകളടിച്ചു. ടോംഗയുടെ തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റർ വടക്കായി കടലില്‍ സ്ഥിതിചെയ്യുന്ന ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപർവ്വതംപൊട്ടിത്തെറിച്ചത്. പെട്ടിത്തെറിയുടെ പിന്നാലെ വന്‍ സുനാമി തിരകളുണ്ടായി. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റി.
ടോംഗയിലെ ഫൊനുവാഫോ ദ്വീപിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരെയാണ് ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപര്‍വ്വതം. വളരെ സജീവമായ ടോംഗ-കെർമാഡെക് ദ്വീപുകളുടെ അഗ്നിപർവ്വത കമാനത്തിന്‍റെ ഭാഗമാണ് ഈ ദ്വീപ്. ന്യൂസിലാൻഡിന്‍റെ വടക്ക്-കിഴക്ക് മുതൽ ഫിജി വരെ വ്യാപിച്ചുകിടക്കുന്ന ഒരു സബ്ഡക്ഷൻ സോണാണിത്. "കുടുംബം അത്താഴത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും സമീപത്ത് ബോംബുകൾ പൊട്ടിത്തെറിക്കുന്നുണ്ടെന്ന് അവളുടെ ഇളയ സഹോദരൻ പറഞ്ഞതായും ടോംഗൻ നിവാസിയായ മേരെ തൗഫ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam