April 19, 2024

Login to your account

Username *
Password *
Remember Me

ദുബായ് ബില്യണേഴ്സ് ക്ലബ് പുരസ്കാര വേദിയിൽ തലയെടുപ്പോടെ 'ഭാരതീയ പരമ്പരാഗത നെയ്ത്ത് പ്രദർശനം '.

'Indian Traditional Weaving Exhibition' at the Dubai Billionaires Club Awards. 'Indian Traditional Weaving Exhibition' at the Dubai Billionaires Club Awards.
ദുബായിൽ ശ്രദ്ധയാകർഷിച്ച് പരമ്പരാഗത കൈത്തറി- നെയ്ത്ത് പ്രദർശനം. മികവുറ്റ നെയ്തുകാർക്ക് ഒരു ആഗോളവേദി നൽകുന്നതിനും , അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അഭിനി സോഹനാണ് തൻ്റെ ഖാദി ലിനെൻ വസ്ത്രശേഖരങ്ങളുടെ പ്രദർശനം ദുബായിൽ സംഘടിപ്പിച്ചത്. ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ് & ഇൻഡീവുഡ് ബിസിനസ് എക്സലൻസ് അവാർഡ് 2021 ൻറെയും സഹകരണത്തോടെ ദുബായ് ദുസിത് താനി ഹോട്ടലിൽ വെച്ചായിരുന്നു പ്രദർശനം.
"ഖാദി നൂറ്റാണ്ടുകൾ ചരിത്രമുള്ള ഒരു നെയ്ത്തുവിദ്യ ആണ്. നൂതന സാങ്കതികവിദ്യകളുടെ കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചിട്ടുണ്ടെങ്കിലും കൈത്തറി വസ്ത്രങ്ങൾക്ക് ഇപ്പോഴും തനതായ ഒരു മനോഹാരിത ഉണ്ട്. ഇപ്പോഴും രാജ്യത്തിൻ്റെ വിദൂര കോണുകളിൽ നെയ്തുകാർ പാരമ്പര്യം നിലനിർത്താൻ വേണ്ടി ഈ കല അഭ്യസിച്ചുകൊണ്ടിരിക്കുന്നു, അതിനാൽ അവർക്ക് അർഹമായ ഒരു വേദി നൽകുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ പരിപാടി ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ തുടക്കമായിരിക്കും." .അഭിനി സോഹൻ പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്ത് , വിതരണക്കാരനിൽ നിന്ന് ടെക്സ്റ്റൈൽ വസ്തുക്കളുടെ കയറ്റുമതിയിലേക്ക് ഇന്ത്യ എത്തി . തുണിത്തരങ്ങൾക്ക് കിട്ടുന്ന ജനപ്രീതി സാവധാനം പാശ്ചാത്യ ഫാഷൻ ലോകത്തെ സ്വാധീനിക്കാൻ തുടങ്ങി , ഇത് ആഗോളതലത്തിൽ പുതിയ ഫാഷൻ ശൈലികൾ ഉത്ഭവിക്കാൻ പ്രേരണയായി. ഖാദിയുടെ പാരമ്പര്യ വിശുദ്ധി രക്ഷിക്കുവാനായി ഇന്ത്യയിലെ നെയ്ത്തുകാർ നൂറ്റാണ്ടുകളായി ഈ കൈത്തറിവിദ്യ പരിശീലിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഈ പ്രദർശനത്തിന് ഉണ്ടായിരുന്നു.
സൗണ്ട് ഹീലർ, ഹിപ്നോതെറാപ്പിസ്റ്റ്, യോഗ അധ്യാപിക എന്നീ മേഖലകളിൽ പ്രശസ്തയായ നിയ റോയിയും ഈ ഷോയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. സാമൂഹ്യ മനസ്സിനെ തൊട്ടറിയാനുള്ള സ്വതസിദ്ധമായ കഴിവുകൊണ്ടും മനശാസ്ത്രം, ശാരീരിക വ്യായാമം എന്നിവയിലധിഷ്ഠിതമായ 'തെറാപ്പി'കളിലൂടെയും നിരവധിയാളുകൾക്ക് ശാരീരിക -മാനസികാരോഗ്യം കൈവരിക്കുവാനുള്ള പരിശീലനവും അവർ നൽകിയിട്ടുണ്ട്. ഏരീസ് ഗ്രൂപ്പ് ചീഫ് ഹാപ്പിനസ് ഓഫീസറും, ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഡയറക്ടറും കൂടിയാണ് നിയ .
2020 ഫെബ്രുവരി 14ന് ചെന്നൈയിലെ താജ് കൊന്നെമാര ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച,ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിലാണ് അഭിനി പാരമ്പര്യ രീതികളിലെ തിരഞ്ഞെടുത്ത ഫാഷൻ വസ്ത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. ഇത് വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഇന്ത്യയുടെ നെയ്ത്ത് പാരമ്പര്യത്തിൻ്റെ പ്രസക്തിയും , ഫാഷൻ ലോകത്തെ രൂപപ്പെടുത്തി എടുക്കുന്നതിൽ അത് വഹിച്ച സുപ്രധാന പങ്കും തിരിച്ചറിഞ്ഞുകൊണ്ട്, ഇൻഡ്യയിലെ നെയ്ത്ത് സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യവുമായി "എ വാൽക്ക് ഫോർ എ കോസ് " എന്ന ആശയത്തോടെയായിരുന്നു അന്നത്തെ പ്രദർശനം.
ബെസ്റ്റ് ഗ്ലോബൽ ഡിസൈനേഴ്സിനെ തിരഞ്ഞെടുക്കുന്ന ദുബൈയിലെ ഏറ്റവും വലിയ ഫാഷൻ റൺവേയിൽ, VIE ഫാഷൻ വീക്ക്" 2021 ൻ്റെ ' ബെസ്റ്റ് കൾച്ചറൽ ഡിസൈനർ" പുരസ്കാരവും അഭിനിക്ക് ലഭിച്ചിരുന്നു. വ്യവസായം, സാമൂഹിക സേവനം എന്നീ മേഖലകളിൽ അഭിനി കൈവരിച്ച മികച്ച നേട്ടങ്ങൾക്ക് , ന്യൂ ഡെൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിൽ നടന്ന 42- മത് ദേശീയ സെമിനാറിൽ ബിസിനസ് എക്സലൻസിനായുള്ള ' ഇന്ത്യൻ അചീവേഴ്സ്' അവാർഡും , ഫാഷൻ മേഖലയിലെ മികച്ച നേട്ടങ്ങൾക്ക് ടൈം ടു ലീപ് - എം.എസ്.എം.ഇ എഡിഷൻ 2020 ലെ വനിതാ അചീവ്വറിൻ്റെ അവാർഡും നേടിയിട്ടുണ്ട്. "മിസ്സിസ് കോസ്മോസ് ഫാഷൻ ഐക്കൺ 2020 ന്റെ " ബ്രാൻഡ് അംബാസഡർ, കൂടി ആണ് അഭിനി സോഹൻ.വുമൺസ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപെട്ടു.
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ റോയിയുടെ സഹധർമ്മിണി ആണ് അഭിനി റോയ്. ചലച്ചിത്ര നിർമ്മാണം, ടെലിവിഷൻ എന്നീ മേഖലകളിലെ സജീവ സാന്നിധ്യത്തിനു പുറമേ, ബിസ് ടിവി നെറ്റ്‌വർക്കിന്റെ പ്രൊഡ്യൂസറായും ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഷാർജയിലെ ഏരീസ് ഇന്റീരിയേഴ്സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായും അവർ സേവനമനുഷ്ഠിക്കുന്നു.
Rate this item
(0 votes)
Last modified on Thursday, 04 November 2021 08:29
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.