Print this page

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകളും, കോളേജുകളുമായി സഹകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ഔട്ട് റീച്ച് സെന്ററുകള്‍

കൊച്ചി -- പൊതുസമൂഹത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് തദ്ദേശസ്ഥാപനങ്ങളും കോളേജുകളുമായി സഹകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി കമ്മ്യൂണിറ്റി  ഔട്ട് റീച്ച് സെന്ററുകള്‍ക്ക് തുടക്കമിട്ടത്. ചേരാനല്ലൂര്‍, ഏലൂര്‍, കടമക്കുടി, വരാപ്പുഴ ഗ്രാമപഞ്ചായത്തുകളും സെന്റ് തെരേസാസ് കോളേജ ്, യു.സി കോളേജ്, ഡിപാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് രാജഗിരി എന്നിവരുമായി ചേര്‍ന്നാണ് ഔട്ട് റീച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. സൗജന്യ മാനസികാരോഗ്യ കൗണ്‍സലിംഗ് , ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാംപ് , അര്‍ഹരായവര്‍ക്കുള്ള ചികിത്സാ സഹായം, പ്രാഥമിക ജീവന്‍രക്ഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ നടപ്പില്‍ വരുത്തുന്നത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ കാഫര്‍ണാം ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക സിസ്റ്റര്‍ ജൂലിയറ്റ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, ഏലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എ.ഡി സുജില്‍, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ് , സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ലിസി മാത്യു, യു.സി കോളേജ് സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷേമ എലിസബത്ത്, ഡിപാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് രാജഗിരി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.നൈസില്‍ റോമിസ് വിന്‍സന്റ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഔട്ട് റീച്ച് സെന്ററുകളുടെ പ്രവര്‍ത്തന പദ്ധതി ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമ്പിളി വിജയരാഘവന്‍ വിശദീകരിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റും ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസുമായ ഡോ. ടി. ആര്‍ ജോണ്‍ മാനസികാരോഗ്യദിന സന്ദേശവും  സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിന് പ്രചാരം നല്‍കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam