November 23, 2024

Login to your account

Username *
Password *
Remember Me

ശ്രീ ചിത്രയിൽ "ലോക ഹൃദയ ദിനം" ആചരിച്ചു

"World Heart Day" was celebrated in Sri Chitra "World Heart Day" was celebrated in Sri Chitra
തിരുവനന്തപുരം : ലോക ഹൃദയ ദിനമായ ഇന്ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി യിൽ വിവിധ പരിപാടികൾ ഡയറക്ടർ പ്രൊഫസർ അജിത് കുമാർ ഉദ്‌ഘാടനം ചെയ്തു. ശ്രീ ചിത്ര മെഡിക്കൽ സൂപ്രണ്ട് പ്രൊഫസർ രൂപ ശ്രീധർ , ഹൃദ്രോഗവിഭാഗം മേധാവി പ്രൊഫസർ കൃഷ്ണ മൂർത്തി , കാർഡിയാക് സർജറി വിഭാഗം മേധാവി പ്രൊഫസർ ബൈജു എസ് ധരൻ , കാർഡിയോളജി പ്രൊഫസർ ഹരികൃഷ്ണൻ നേഴ്സിങ് സൂപ്രണ്ട് നിർമ്മല സിസ്റ്റർ എന്നിവർ പങ്കെടുത്തു . രോഗികൾക്കും ബന്ധുക്കൾക്കും വേണ്ടി കാർഡിയോളജി വിഭാഗം പ്രൊഫസർ നാരായണൻ നമ്പൂതിരി ഹൃദയ ദിന സന്ദേശം കൈമാറി .
കോവിഡ് രോഗവും ഹൃദ്രോഗികൾ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രൊഫസർ അഭിലാഷും, ജീവിത ശൈലിയും ഹൃദയാരോഗ്യവും എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ അരുൺ ഗോപാലകൃഷ്ണനും , ബോധവത്ക്കരണ ക്ലാസ്സുകൾ എടുത്തു. വീഡിയയോ / പോസ്റ്റർ/ ഹൃദയ മോഡൽ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു .
ശ്രീ ചിത്രയിലെ നഴ്സിംഗ് സർവീസ് ഡിവിഷൻ , കാർഡിയോളജി വിഭാഗം എന്നിവർ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. കൂടാതെ 'കാർഡിയാക് റീ സിങ്ക്രോനെസേഷൻ തെറാപ്പി' എന്ന വിഷയത്തിൽ ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധരുടെ വെബ്ബിനാറും നടത്തുന്നുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.