Print this page

വൈജ്ഞാനിക സമ്പത്ത് ആർജ്ജിക്കേണ്ടത് വിദ്യാർത്ഥികളുടെ പ്രഥമ ലക്ഷ്യം : ഡോ മോഹനൻ കുന്നുമ്മൽ

The first goal of students is to acquire knowledge: Dr Mohanan Kunnummal The first goal of students is to acquire knowledge: Dr Mohanan Kunnummal
തിരുവനന്തപുരം : വൈജ്ഞാനിക സമ്പത്ത് ലക്ഷ്യം വച്ചുള്ള പ്രവർത്തനത്തിനാണ് ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ വിദ്യാർത്ഥികൾ ഊന്നൽ കൊടുക്കേണ്ടതെന്ന് ആരോഗ്യ - ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ . മെഡിക്കൽ കോളേജ് പിടിഎ എൻഡോവ്മെന്റ് അവാർഡ് ദാനവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണത്തിനും പണത്തിനുമപ്പുറം മഹത്വം വൈജ്ഞാനിക സമ്പത്തിനുണ്ടെന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. കേരളാ ആരോഗ്യ സർവകലാശാലയിൽ നിന്നും പഠിച്ചിറങ്ങുന്നവർക്ക് ലോകത്തെവിടെയും പരിഗണന ലഭിക്കുന്നുണ്ട്. അത് നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നേട്ടമാണ്. ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിയ സർക്കാർ നടപടി ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് അഡ്വ തോമസ് എബ്രഹാം അധ്യക്ഷനായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ജി നന്ദകുമാർ , വൈസ് പ്രിൻസിപ്പൽ ഡോ കെ ബി ഉഷാദേവി, പിടിഎ സെക്രട്ടറി ഡോ കവിതാ രവി, വൈസ് പ്രസിഡന്റ് ഡോ ഉത്തരാ സോമൻ എന്നിവർ സംസാരിച്ചു.
29 യു ജി എൻഡോവ്മെന്റ് അവാർഡ്, ഏഴ് പി ജി എൻഡോവ്മെന്റ് അവാർഡ്, അഞ്ച് പേഴ്സണൽ അവാർഡ്, നാല് പിടി എ അവാർഡ് എന്നിങ്ങനെയാണ് വിതരണം ചെയ്തത്. തുടർന്ന് മെഡിക്കൽ കോളേജിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി.
ചിത്രം: മെഡിക്കൽ കോളേജ് പിടിഎ എൻഡോവ്മെന്റ് അവാർഡ് ദാനത്തിന്റെയും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം ആരോഗ്യ - ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ നിർവഹിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam