Print this page

ഇന്ത്യയുടെ ആദ്യ എംആര്‍എന്‍എ വാക്സിന്‍ ജെംകോവാക് -19ന് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി

India's first MRNA vaccine  Permission of the Drugs Controller on Gemkovak-19 India's first MRNA vaccine Permission of the Drugs Controller on Gemkovak-19
കൊച്ചി: എന്‍കുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ സബ്സിഡിയറിയായ ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ എംആര്‍എന്‍എ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കോവിഡിന് എതിരെ ഇന്ത്യയില്‍ വികസിപ്പിക്കുന്ന ആദ്യ എംആര്‍എന്‍എ വാക്സിനാണിത്.
ലോകത്ത് അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ എംആര്‍എന്‍എ വാക്സിന്‍ കൂടിയാണിത്. 18 വയസിനു മുകളിലുള്ളവര്‍ക്ക് 28 ദിവസ ഇടവേളകളില്‍ രണ്ടു ഡോസുകളാണ് ഇത് നല്‍കേണ്ടത്. പ്രോട്ടീന്‍ ഘടനയിലേക്കു മാറാനുള്ള ഇവയുടെ ശേഷിയാണ് ഈ വാക്സിനുകളെ കൂടുതല്‍ ഫലപ്രദമാക്കുന്നത്.
പ്രതിമാസം 40-50 ലക്ഷം ഡോസുകള്‍ ഉല്‍പാദിപ്പിക്കാനാണ് ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ലക്ഷ്യമിടുന്നത്. ഇത് ഉടന്‍ തന്നെ ഇരട്ടിയാക്കാനുമാകും. ഇന്ത്യയ്ക്കു പുറമെ താഴ്ന്നതും ഇടത്തരവും വരുമാനമുള്ള രാജ്യങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ ജെന്നോവ ലക്ഷ്യമിടുന്നുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam