Print this page

ഒമൈക്രോൺ വേരിയന്‍റിന്‍റെ രണ്ട് കേസുകൾ അൻയാങ് അടച്ച്പൂട്ടി

Anyang closed two cases of the Omicron variant Anyang closed two cases of the Omicron variant
രണ്ടാം തരംഗം അടങ്ങുന്നതിന് മുമ്പ് തന്നെ മൂന്നാം തരംഗവുമായി കൊവിഡ് വീണ്ടും ലോകമെങ്ങും വ്യാപിക്കുകയാണ്. വാക്സീനേഷനും സാമൂഹിക അകലവും മാസ്ക്കും നിര്‍ബന്ധമാണെന്ന് പറയമ്പോഴും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് സത്യം. എന്നാല്‍ ചൈനയില്‍ കാര്യങ്ങള്‍ മുറപോലെയാണ്. വരാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്സ് റദ്ദാക്കാതിരിക്കാനായി രോഗബാധ സ്ഥിരീകരിക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് വിടുകയാണ്. എന്നാല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ചൈനയുടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഏതാണ്ട് തടവറയ്ക്ക് തുല്യമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
5.5 ദശലക്ഷം ആളുകൾ വസിക്കുന്ന അൻയാങ്, ഒമൈക്രോൺ വേരിയന്‍റിന്‍റെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് അടച്ച്പൂട്ടി. സിയാൻ ക്യാമ്പുകളിലേക്ക് അയച്ചവരിൽ ഗർഭിണികളും കുട്ടികളും പ്രായമായവരുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോകളിലും ചിത്രങ്ങളിലും ചെറിയ പെട്ടികളിൽ തടികൊണ്ടുള്ള കിടക്കയും ടോയ്‌ലറ്റുകളും അവയ്ക്കുള്ളില്‍ ഞെരുങ്ങി നില്‍ക്കുന്ന ആളുകളെയും കാണാം. രണ്ടാഴ്ചയോളം അവിടെ തുടരാനാണ് അവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.
പ്രഭവകേന്ദ്രത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഹസ്മത്ത് സ്യൂട്ടുകൾ ധരിച്ച തൊഴിലാളികളാണ് ഭക്ഷണം നൽകുന്നത്. രോഗികളോട് ഏതാണ്ട് തടവുകാരോടെന്ന് പോലെയാണ് പെരുമാറുന്നത്. ഇത്തരം ചൈനീസ് കൊവിഡ് സെന്‍ററുകളില്‍ താമസിച്ചവര്‍ പറയുന്നത് തണുത്തുറഞ്ഞ ലോഹപ്പെട്ടികളിൽ തങ്ങൾക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമാണ് അനുവദിച്ചിരുന്നതെന്നായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam