Print this page

ഇന്‍റ്യൂറ്റീവ് ഇന്ത്യ സര്‍ജന്മാര്‍ക്കായി പുതിയ ഇന്‍റ്യൂറ്റീവ് ടെലിപ്രസന്‍സ് വിദൂര പഠന സാങ്കേതികവിദ്യ അവതരിപ്പിച്ചു

Intuitive India New Intuition for Surgeons  Telepresence introduced distance learning technology Intuitive India New Intuition for Surgeons Telepresence introduced distance learning technology
കൊച്ചി: റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയകളും കുറഞ്ഞ മുറിവുകള്‍ മാത്രമുള്ള ശസ്ത്രക്രിയകളും നടത്തുന്ന സാങ്കേതികവിദ്യയില്‍ ആഗോളതലത്തില്‍ പ്രമുഖരായ ഇന്‍റ്യൂറ്റീവിന്‍റെ ഇന്ത്യന്‍ സ്ഥാപനമായ ഇന്‍റ്യൂറ്റീവ് ഇന്ത്യ രാജ്യത്തെ ആദ്യത്തെ റിമോട്ട് സര്‍ജിക്കല്‍ കേസ് ഒബ്സര്‍വേഷന്‍ സാങ്കേതികവിദ്യയായ ഇന്‍റ്യൂറ്റീവ് ടെലിപ്രസന്‍സ് അവതരിപ്പിച്ചു.
വിദൂരത്താണെങ്കിലും വിദഗ്ധരായ സര്‍ജന്മാരില്‍നിന്ന് ശസ്ത്രക്രിയയെക്കുറിച്ച് നേരിട്ടെന്ന പോലെയുള്ള പഠനം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണിത്. ശസ്ത്രക്രിയ നടത്തുന്ന സര്‍ജനും വിദൂരത്തുള്ള സര്‍ജനും തത്സമയം ഓഡിയോയും വീഡിയോയും കൈമാറുന്നതിനുള്ള സൗകര്യമാണിത്. ഡാവിഞ്ചി റോബോട്ടിക് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്ന ശസ്ത്രക്രിയ നടക്കുന്ന മുറിയില്‍ വിര്‍ച്വലായി സന്നിഹിതനാകുവാന്‍ വിദൂരത്തുള്ള സര്‍ജനും കഴിയും. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോര്‍ട്ടബിലിറ്റി ആന്‍റ് അക്കൗണ്ടബിലിറ്റി (എച്ച്ഐപിപിഎ) നിയമത്തിന് വിധേയമാണ് ഐടിപി സാങ്കേതികവിദ്യ. ഡാവിഞ്ചി റോബോട്ടിക് പ്ലാറ്റ്ഫോം ഉപയോഗിച്ച് സുരക്ഷിതമായി വിദൂരത്തിരുന്ന് പഠിക്കാന്‍ സൗകര്യം നല്കുന്നതാണിത്.
രോഗികള്‍ക്ക് പ്രഥമ പരിഗണന നല്കുന്ന കമ്പനിയാണ് ഇന്‍റ്യൂറ്റീവ് എന്ന് ഇന്‍റ്യൂറ്റീവ് ഇന്ത്യ വൈസ് പ്രസിഡന്‍റും ജനറല്‍ മാനേജരുമായ മന്‍ദീപ് സിംഗ് കുമാര്‍ പറഞ്ഞു. തടസങ്ങളില്ലാതെ സൗഖ്യം നല്കുന്നതിനും ഡാവിഞ്ചി സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ മനസിലാക്കുന്നതിനുമായി ക്ലിനിഷ്യന്മാരും ആശുപത്രികളും മെഡിക്കല്‍/സര്‍ജിക്കല്‍ സൊസൈറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഏറ്റവും പുതിയ സാങ്കേതിവിദ്യ സര്‍ജന്മാരുടെ തുടര്‍പഠനത്തിന് സഹായം നല്കുന്നതിനായി ഉപയോഗിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാവിഞ്ചി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറഞ്ഞ മുറിവുകള്‍ മാത്രം ഉണ്ടാക്കുന്ന റോബോട്ടിക് ശസ്ത്രക്രിയ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് 24000-ല്‍ അധികം പീര്‍ റിവ്യൂഡ് പ്രസിദ്ധീകരണങ്ങള്‍ തെളിവാണ്. കാഴ്ചപ്പാടും കൃത്യതയും നിയന്ത്രണവും സര്‍ജന്മാര്‍ക്ക് നല്കുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തുന്ന പ്രദേശം കൂടുതല്‍ വിശദാംശങ്ങളോടെ കാണുന്നതിന് ഫ്ളൂറസന്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സാധിക്കുന്നതും ഉപകരണങ്ങളിലുള്ള നിയന്ത്രണവും ഇടുങ്ങിയ പ്രദേശങ്ങളില്‍ പോലും ശസ്ത്രക്രിയ നടത്താന്‍ സഹായിക്കുന്നു.
അതാത് ചികിത്സാ മേഖലകളിലായി റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയയില്‍ പരിശീലനം നേടിയ അഞ്ഞൂറില്‍ അധികം സര്‍ജന്മാരുണ്ട് ഇന്ത്യയില്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയ യിലേക്ക് മാറുന്ന ഇന്ത്യന്‍ സര്‍ജന്മാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കുമ്പോല്‍ ഇത് വളരെ കുറവാണ്. പുതിയ സര്‍ജന്മാര്‍ക്ക് റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയയില്‍ ആവശ്യമായ പരിശീലനം നല്കുന്നതിനും പരിശീലനം നേടിയവര്‍ക്ക് പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനും തുടര്‍ന്നും പരിശീലനം നല്കേണ്ടതുണ്ട്. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഐടിപി സഹായകമാകും.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യാത്ര ഒഴിവാക്കുന്നതിനും ഇന്‍റ്യൂറ്റീവിന്‍റെ ഐടിപി പോലെയുള്ള സുരക്ഷിതമായ പ്ലാറ്റ്ഫോം ഉപയോഗിച്ച് തുടര്‍പരിശീലനം നല്കുന്നതിനുമാണ് പരിശ്രമിക്കുന്നത്.
ഇന്‍റ്യൂറ്റീവ് റോബോട്ടിക് ഓണ്‍ബോര്‍ഡിംഗ് പ്രോഗ്രാം ആന്‍ഡ് എജ്യൂക്കേഷന്‍ (ഐ-റോപ്), റോവിംഗ് റോബോട്ട് പ്രോഗ്രാം എന്നീ റോബോട്ടിക്സ് പ്രോഗ്രാമുകള്‍ക്ക് തുടര്‍ന്നും ഇന്ത്യയിലെങ്ങും പിന്തുണ നല്കും. ഇന്ത്യയിലെ സര്‍ജന്മാര്‍ക്ക് ഡാവിഞ്ചി സര്‍ജിക്കല്‍ സംവിധാനം ഉപയോഗിക്കുന്നതിനായി സാങ്കേതിക മികവും അനുഭവപരിചയവും ലഭ്യമാക്കുന്നതിനായി മികച്ച സാങ്കേതികപരിശീലനവും പിന്തുണയും നല്കുന്നതിനാണ് ഇന്‍റ്യൂറ്റീവ് പരിശ്രമിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam