Print this page

ഉപഭോക്താക്കള്‍ക്കായി വാട്സാപ്പ് സേവനങ്ങള്‍ ആരംഭിച്ച് സ്റ്റാര്‍ ഹെല്‍ത്ത്

Star Health launches WhatsApp services for customers Star Health launches WhatsApp services for customers
കൊച്ചി: ഉപഭോക്താക്കള്‍ക്ക് തടസരഹിതമായ സേവനങ്ങള്‍ ലഭ്യമാക്കാനായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് വാട്സാപ്പ് സേവനങ്ങള്‍ ആരംഭിച്ചു. ഇനി മുതല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഉപഭോക്താക്കള്‍ക്ക് പോളിസി വാങ്ങുന്നത് മുതല്‍ ക്ലെയിമുകള്‍ വരെയുള്ള എല്ലാ സേവനങ്ങളും വാട്സാപ്പ് വഴിയും ലഭ്യമാവും. ഉപഭോക്താക്കള്‍ക്ക് അവരുടെ വാട്സാപ്പ് നമ്പറില്‍ നിന്ന് +91 95976 52225 എന്ന നമ്പറിലേക്ക് സന്ദേശം അയച്ച് സേവനം പ്രയോജനപ്പെടുത്താം.
വാട്സാപ്പ് പ്ലാറ്റ്ഫോമിന്‍റെ എന്‍ക്രിപഷന്‍, ഉപഭോക്താവിന് ലഭിച്ചതും കമ്പനി പങ്കിടുന്നതുമായ വിവരങ്ങള്‍ സുരക്ഷിതവും രഹസ്യാത്മകവുമായി തുടരുന്നുവെന്ന് ഉറപ്പാക്കും. വാട്സാപ്പിലൂടെയുള്ള സേവനത്തിന് പുറമെ, സ്റ്റാര്‍ ഹെല്‍ത്ത് ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ചാറ്റ് അസിസ്റ്റന്‍റ് പ്ലാറ്റ്ഫോമായ ട്വിങ്കിള്‍, കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഏജന്‍റുമാര്‍, ഔദ്യോഗിക വെബ്സൈറ്റ്, ബ്രാഞ്ച് ഓഫീസുകള്‍, സ്റ്റാര്‍ പവര്‍ ആപ്പ് എന്നിവ വഴിയും സേവനങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.
ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ക്ലെയിമുകളുടെയും തിരിച്ചടവുകളുടെയും കാര്യത്തില്‍ ഉപഭോക്താവിന് മികച്ച അനുഭവം നല്‍കാനാണ് സ്റ്റാര്‍ ഹെല്‍ത്ത് ശ്രമിക്കുന്നതെന്നും, തങ്ങളുടെ ഉപഭോക്താക്കളെ മികച്ച രീതിയില്‍ സഹായിക്കുന്നതിന് പുറമേ, അവരുമായുള്ള ഇടപഴകല്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു മികച്ച പ്ലാറ്റ്ഫോമായിരിക്കും ഇതെന്നും സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam