Print this page

കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍@ഹോം പദ്ധതിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഹോം ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡ് ബഹുമതി

Kozhikode Aster Mims' Aster @ Home project wins Best Home Healthcare brand in India Kozhikode Aster Mims' Aster @ Home project wins Best Home Healthcare brand in India
കോഴിക്കോട:്ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍@ഹോം പദ്ധതിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഹോം ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡ് എന്ന ബഹുമതി. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് (കഒണ) കൗണ്‍സില്‍ ആണ് പുരസ്‌കാരം നല്‍കിയത്്. ഇന്ത്യന്‍ ആരോഗ്യ പരിരക്ഷ രംഗത്തെ ഓസ്‌ക്കാര്‍ അവാര്‍ഡ് എന്നാണ് ഐഎച്ച്ഡബ്ള്യു അവാര്‍ഡ് അറിയപ്പെടുന്നത്. ഡോ. ജഷീറ ( ഫാമിലി മെഡിസിന്‍ കണ്‍സള്‍ട്ടന്റ) ദീപ (ഹോം കെയര്‍ കോഡിനേറ്റര്‍, ഹെഡ് നേഴ്സ്) എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സാമൂഹിക സംരംഭകര്‍ എന്നിവയുടെ ഡിജിറ്റല്‍ ആരോഗ്യം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി വിപണി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനുമാണ് ഐഎച്ച്ഡബ്ല്യു ഹെല്‍ത്ത് അവാര്‍ഡുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സമഗ്രമായ ആരോഗ്യ അന്തരീക്ഷം വികസിപ്പിക്കുന്നതിനും പൊതുജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി കൂടുതല്‍ സജീവമായ പ്രവര്‍ത്തിക്കുന്നു .
കോവിഡ് മഹാമാരികാലത്ത് ജനങ്ങളെ ആശങ്കയില്‍ ആക്കിയത് ആശുപത്രിയില്‍ നേരിട്ട് ചെന്നുള്ള പരിശോധനയായിരുന്നു. പ്രായമായവര്‍ക്കും ആശുപത്രിയില്‍ നേരിട്ട് എത്താന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്കും ഒരു ആശ്വാസമായ പദ്ധതിയാണ് ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍ അറ്റ് ഹോംസ്. ഇവരുടെ സേവനങ്ങള്‍ വീടുകളില്‍ ചെന്ന് ഡ്രൈവേഴ്സ് ടീമിന്റെയും ലാബ് സ്റ്റാഫ്‌ന്റെയും നഴ്സിങ് അസ്സിസ്റ്റന്റും നേഴ്സ്മാരും ഡോക്ടര്‍സന്റെയും സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്കും സേവനകള്‍ക്കുമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോം ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡ് ബഹുമതി ലഭിച്ചത്.ആസ്റ്റര്‍@ഹോമിന്് ലഭിച്ച മറ്റൊരു അംഗീകാരമാണ് ലോകോത്തര സംഘടനായ ജായിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അക്രെഡിഷന്‍.
Rate this item
(0 votes)
Last modified on Tuesday, 04 January 2022 18:05
Pothujanam

Pothujanam lead author

Latest from Pothujanam