Print this page

പ്രമേഹത്തിനു പേരയില ചായ

പാരമ്പര്യ രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ തോതുയരുകയോ ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുകയോ ചെയ്യുന്ന അവ്‌സഥാണ് ഇതെന്നു വേണം, പറയാന്‍. പ്രമേഹം പാരമ്പര്യമാണെങ്കിലും ഭക്ഷണശീലങ്ങളും ഇതിനു കാരണമാകുന്നുമുണ്ട്. മധുരം പ്രമേഹത്തിന്റെ മുഖ്യ ശത്രുവാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രമേഹം ഗുരുതരമാകുന്നത് ഹൃദയ പ്രശ്‌നങ്ങളിലേയ്ക്കു വരെ വഴി വയ്ക്കുന്ന ഒന്നുമാണ്. സ്‌ട്രോക്ക് അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും. ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കില്ല എങ്കിലും കൃത്യമായ ചിട്ടവട്ടങ്ങളോടെ ഇതു നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുകയും ചെയ്യും. ഭക്ഷണ ചിട്ട ഏറെ പ്രധാനമാണ്. അരി ഭക്ഷണവും മധുരവുമെല്ലാം കുറയ്ക്കുക എന്നത് ഏറെ പ്രധാനമാണ്. ഇതിനൊപ്പം കൃത്യമായ വ്യായാമവും പ്രധാനം. പ്രമേഹ നിയന്ത്രണത്തിന് ഇംഗ്ലീഷ് മരുന്നുകളേയും ഇന്‍സുലിന്‍ കുത്തിവയ്പ്പിനേയുമെല്ലാം ആശ്രയിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം രീതികളിലേയ്ക്കു തിരിയുന്നതിനേക്കാള്‍ വീട്ടുവൈദ്യങ്ങള്‍ ഏറെ ഗുണം നല്‍കും. പലതും നമ്മുടെ വളപ്പില്‍ നിന്നും തന്നെ ലഭിയ്ക്കുന്നവയുമാണ്. ഇത്തരത്തില്‍ പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന പ്രകൃതി ദത്ത ഔഷധമാണ് പേര. പേരയുടെ ഇല ഇതിനുള്ള നല്ലൊരു മരുന്നുമാണ്. പേരയില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നു. ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നറിയൂ,പേരയിലയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പേരയില ചായ തയ്യാറാക്കിയാണ് പ്രമേഹ നിയന്ത്രണം സാധ്യമാകുന്നത്. ഇതു ദിവസവും കുടിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് ഏറെ ഗുണം നല്‍കുന്നുവെന്നു തെളിഞ്ഞിട്ടുമുണ്ട്. പേരയില ചായ തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഏതാനും തളിരിലയാണ് ഇതിനു വേണ്ടി ഉപയോഗിയ്‌ക്കേണ്ടത്. ഇത് തിളപ്പിച്ച വെള്ളത്തിലിട്ട് അര മണിക്കൂര്‍ നേരമെങ്കിലും വയ്ക്കുക. പിന്നീട് സാധാരണ രീതിയില്‍ ഈ വെള്ളമുപയോഗിച്ചു ചായ തിളപ്പിച്ചു കുടിയ്ക്കാം. പഞ്ചസാര ചേര്‍ക്കാത്തതാണ് കൂടുതല്‍ നല്ലത്. മധുരം അത്യാവശ്യമെങ്കില്‍ തേന്‍ പോലുളളവ മിതമായി ചേര്‍ക്കാം. എന്നാല്‍ ചൂടുചായയിലോ വെള്ളത്തിലോ തേന്‍ ചേര്‍ക്കുന്നതും അത്ര നല്ലതല്ല. ഈ പേരയില ചായ അടുപ്പിച്ച് പരീക്ഷിച്ചാല്‍ ഏതു കടുത്ത പ്രമേഹവും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിയ്ക്കുമെന്നതാണ് വാസ്തവം. ആര്‍ക്കും ഉപയോഗിയ്ക്കാവുന്ന ആരോഗ്യകരമായ മരുന്നാണിത്. പേരയില ചായ കുടിയ്ക്കുന്നതു കൊണ്ട് പ്രമേഹം മാറുന്നതു മാത്രമല്ല, മറ്റു പല ഗുണങ്ങളുമുണ്ട്. കൊഴുപ്പു കളയാനും പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്നതു കൊണ്ടു തന്നെ തടി നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണിത്. ഇതില്‍ സീറോ കലോറിയാണ് അടങ്ങിയിരിയ്ക്കുന്നതെന്നു വേണം, പറയാന്‍. മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ തോന്നുമ്പോള്‍ ഇതു കുടിയ്ക്കുന്നതു നല്ലതാണ്. വിശപ്പു കുറയ്ക്കുന്ന ഒന്നു കൂടിയാണിത്. ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ് പേരയില ചായ. ഇതു ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിന്റുകള്‍ കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നതു കൊണ്ടു തന്നെ ഇതു വഴിയും ഹൃദയാരോഗ്യത്തിനു നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിനു തടസം നില്‍ക്കുന്നവയുമാണ്. വായയുടെ ആരോഗ്യത്തിനും മികച്ച ഒന്നാണ് പേരയില ചായ. പ്രത്യേകിച്ചും വായ്പ്പുണ്ണു പോലുള്ള അവസ്ഥയെങ്കില്‍. ഇതുപോലെ മോണ വീക്കത്തിനും ഇത് ഏറെ നല്ലതാണ്. വായയില്‍ ഇതൊഴിച്ചു കഴുകുന്നതു നല്ലതാണ്. കുടിയ്ക്കുന്നതും നല്ലതു തന്നെയാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഈ പേരയില ചായ. പേരയിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊളസ്‌ട്രോളുള്ളവര്‍ക്ക് ഈ വഴി പരീക്ഷിയ്ക്കാം ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പേരയില ചായ ഇത് കരളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ഇതിനു സഹായിക്കുന്നതും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള നല്ലൊരു വഴി കൂടിയാണ് ഈ ചായ. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ചും ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ലൈകോഫീന്‍ എന്ന ആന്റി ഓക്‌സിഡന്റുകള്‍. ഓറല്‍, പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയാനാണ് ഇത് ഏറെ ഉത്തമമായത്. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പേരയിലയിട്ടു തിളപ്പിച്ച ചായ കുടിയ്ക്കുന്നത്. പ്രത്യേകിച്ചും വയറിളക്കമുള്ളപ്പോള്‍. ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്. ഇത് ദോഷകരമായ ബാക്ടീരിയയെ നീക്കം ചെയ്യന്നു. അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam