Print this page

ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിർത്തി "ഭയം"

"Fear" stopped at the thorny point of excitement "Fear" stopped at the thorny point of excitement
വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്ന മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിലെ ഏറ്റവും പുതിയ പരിപാടി 'ഭയം' ആദ്യ എപ്പിസോഡുകളിൽ തന്നെ ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിച്ച് ജന ശ്രദ്ധ നേടുന്നു. ആരാധകർ അക്ഷമരായി കാത്തിരുന്ന "ഭയം" പ്രതീക്ഷകൾക്കപ്പുറം ഒരു ഹൊറർ ത്രില്ലർ എഫക്ട് നൽകാൻ കഴിഞ്ഞു. പറഞ്ഞു പഴകിയ പതിവുശൈലികളിൽ നിന്നും വ്യത്യസ്തമായി മലയാള ടെലിവിഷൻ ചരിത്രത്തിലെ നാഴികക്കല്ലായി "ഭയം" മാറി കഴിഞ്ഞു. സോഷ്യൽ മീഡിയ താരങ്ങളോടും ഇൻഫ്ളുവൻസേർസിനോടും പ്രേക്ഷകർക്കുള്ള ആരാധന ത്രില്ലർ ഷോയുമായി അവർ മുന്നിലെത്തിയപ്പോൾ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും പിടിച്ചിരുത്താൻ കഴിഞ്ഞുവെന്നത് ഭയത്തിന്റെ വിജയമാണ്.
ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, റനിഷ റഹ്മാൻ, അമൃത നായർ, അങ്കിത വിനോദ്, മേഘ മാത്യു, അമൃത സാജു, ശിൽപ മാർട്ടിൻ, അരുന്ധതി നായർ, കരോളിൻ ആൻസി എന്നിവരാണ് ഭയത്തിലെ മത്സരാർഥികൾ. നടനും വീഡിയോ ജോക്കിയുമായ ലെവിനാണ് ഹൊറർ ത്രില്ലറിലെ കർക്കശക്കാരനായ അവതാരകൻ. അവതാരകമികവിൽ ഇനിയുമെന്തൊക്കെയോ ഭയപ്പെടുത്തുന്ന ഭാഗങ്ങൾ ഓരോ എപ്പിസോഡുകളിലുമുണ്ടെന്നു തോന്നിപ്പിക്കുവാനും പരിപാടിക്ക് കഴിഞ്ഞു. ആവർത്തനവിരസതയെന്നത് ഒരു മേഖലയിലും കടത്തിവിട്ടിട്ടില്ല എന്നത് മാത്രവുമല്ല നൂതനമായ ദൃശ്യവിരുന്നൊരുക്കാനും ഭയത്തിനു ആദ്യ എപ്പിസോഡുകളിലൂടെ തന്നെ കഴിഞ്ഞു. സിനിമ-സീരിയൽ താരങ്ങളായ അമൃത നായർ, അരുന്ധതി നായർ, കരോളിൻ ആൻസി എന്നിവരെയാണ് ആദ്യ എപ്പിസോഡുകളിൽ "ഭയം" പരിചയപ്പെടുത്തിയത്. ഭയത്തോടെ അലറിക്കരയുന്നവരെയും പ്രോഗ്രാം വിട്ട് ഓടിരക്ഷപ്പെടാനൊരുങ്ങുന്നവരെയും ആദ്യ രണ്ട് എപ്പിസോഡുകളിൽ തന്നെ കണ്ടു. ഭയത്തിന്റെ വാസ്‌തവമായ പിന്നാമ്പുറഒരുക്കങ്ങളെയും ചിത്രീകരണമികവിനേയും ഇത് പ്രകടമാക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ് കല മോഹൻ അടക്കമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനവും മത്സരാർത്ഥികൾക്ക് ലഭ്യമാണ്.
"ഭയം" കണ്ട ഓരോ പ്രേക്ഷകനും പേടിപ്പെടുത്തുന്ന കൊട്ടാരവും, കൊട്ടാരചരിത്രമുറങ്ങുന്ന വലിയ താളുകളുള്ള ആ പുസ്‌തകവും, കുറ്റാകൂരിരുട്ടിൽ തിളങ്ങുന്ന കണ്ണുകളുള്ള നത്തുകളുടെയും നടുവിലൂടെ കണ്ണുമൂടി സഞ്ചരിക്കുന്ന ഓരോ മത്സരാർഥിയോടൊപ്പമുള്ള പേടിപ്പെടുത്തുന്ന യാത്രയും, പേടിയുടെ തീവത്ര അങ്ങേയറ്റമാക്കി. മനുഷ്യമനസ്സുകളിലെ നിഗൂഢമായ രഹസ്യങ്ങളുടെ ചുരുളഴിയിക്കുമെന്ന "ഭയം" നിങ്ങളിലെ സ്വത്വത്തെ തിരിച്ചറിയാൻ ഉറപ്പായും കാണണം, കണ്ടിരിക്കണം എന്നു തന്നെയാണ് അഭിപ്രായം. ഈ പെൺപടപ്പുറപ്പാട് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മണിക്കാണ് സംപ്രേഷണം ചെയ്യുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam