Print this page

സ്പെയിനിലെ ചലച്ചിത്രമേളയിൽ ഇന്ത്യൻ നടൻ മാനവ് മികച്ച നടനുള്ള പുരസ്കാരം നേടി.

Malayalam Actor Maanav Bags Best Actor award at  Festival Internacional de Cine Independiente de Madrid FICIMAD  Spain's top film festival Malayalam Actor Maanav Bags Best Actor award at Festival Internacional de Cine Independiente de Madrid FICIMAD Spain's top film festival
ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡി സിനി ഇൻഡിപെൻഡന്റ് ഡി മാഡ്രിഡ് ഫിസിമാഡ് സ്പെയിനിലെ ചലച്ചിത്രമേളയിൽ ഇന്ത്യൻ നടൻ മാനവ് മികച്ച നടനുള്ള പുരസ്കാരം നേടി.  ഗേറ്റുവേ  ഫില്മിസ്ന്റെ ബാനറിൽ  സ്  കെ നായർ  നിർമ്മിച്ച് പ്രദീഷ് ഉണ്ണികൃഷ്ണൻ  സംവിധാനം ചെയ്ത ‘ഇരുമ്പു ’ എന്ന ചിത്രത്തിലെ മാനവിന്റെ പ്രകടനത്തിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. നിതിൻ നാരായണൻ രചിച്  പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്.   സ്പെയിനിലെ   ഫിസിമാഡ്‌   ഇന്റർനാഷണൽ  ഫിലിം ഫെസ്റ്റിവലിൽ ആദ്യമായാണ് ഒരു മലയാള നടന് അവാർഡ് ലഭിക്കുന്നത്..  ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ  പ്രകടനത്തിനാണ് മാനവ്  അവാര്‍ഡ് കരസ്ഥമാക്കിയത്.  തന്റെ 2  പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ  അവതരിപ്പിച്ചത്. ആന്റണിയുടെ  വൈകാരിക അവസ്ഥയെ  കേന്ദ്രീകരിച്ചായിരുന്നു സിനിമ.  മികച്ച നിരൂപക പ്രശംസയാണ് ഇരുമ്പു   ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച  40 ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. മീഡിയ  ഒൺ  കൺസൾറ്റൻറ് 
Rate this item
(1 Vote)
Last modified on Tuesday, 02 November 2021 19:02
Pothujanam

Pothujanam lead author

Latest from Pothujanam