Print this page

ആസ്റ്റര്‍ മമ്മ 2021; ഗ്രാന്റ് ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു

Aster Mum 2021; The Grand Final winners were announced Aster Mum 2021; The Grand Final winners were announced
കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ആസ്റ്റര്‍ മമ്മ 2021' ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. പ്രശസ്ത സിനിമാതാരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനവും വിജയികളെ പ്രഖ്യാപിക്കലും നിര്‍വ്വഹിച്ചു.
ഗര്‍ഭധാരണം മുതല്‍ പ്രസവത്തിന്റെ സമീപ നാളുകള്‍ വരെ ഗര്‍ഭിണികള്‍ അനുഭവിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ ഗൗരവപൂര്‍ണ്ണം വിലയിരുത്തുകയും ഓരോ സന്ദര്‍ഭങ്ങളിലും അവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വതത്തില്‍ നല്‍കുകയും ചെയ്തുകൊണ്ടാണ് 7 റൗണ്ടുള്ള മസ്തരങ്ങള്‍ പുരോഗമിച്ചത്. ഇതിന്റെ പ്രാഥമിക ഘട്ടത്തില്‍ നൂറിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ റൗണ്ടുകളും പുരോഗമിക്കുന്നതിനനുസരിച്ച് മാനദണ്ഡങ്ങള്‍ പ്രകാരം വിശകലനം ചെയ്ത് തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ ഉള്‍പ്പെട്ടാണ് ഗ്രാന്റ് ഫിനാലെ നടന്നത്.
അവസാനത്തെ 4 റൗണ്ടുകളാണ് ഗ്രാന്റ് ഫിനാലെയില്‍ ഉള്‍ക്കൊള്ളിച്ചത്. പൊതുജന സാക്ഷ്യം നടത്തിയ 4 റൗണ്ടുകളില്‍ സാന്ദ്ര തോമസ്, ഡോ. എസ് ഭദ്രന്‍, ഡോ. വി. കമലം, ഡോ. കനകം എം. എന്നിവര്‍ ചേര്‍ന്ന ജഡ്ജിംഗ് പാനലാണ് വിജയികളെ നിര്‍ണ്ണയിച്ചത്. ഗായത്രി എസ് വി (ഭര്‍ത്താവ് അര്‍ജുന്‍ സുരേഷ്), എമില്‍ഡ കണ്ണന്താനം (ഭര്‍ത്താവ് കെവിന്‍ ബാബു), സിന്തുജ എം എസ് (ഭര്‍ത്താവ് വരുണ്‍ സി രവി) എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികളെ ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന് യാസിന്‍ വിജയകിരീടം അണിയിച്ചു.
ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഗീത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാന്ദ്ര തോമസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഫര്‍ഹാന്‍ യാസിന്‍(റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്), ഡോ. റഷീദ ബീഗം (ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗം മേധാവി), ഡോ. എബ്രഹാം മാമ്മന്‍ (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്), ഡോ നാസര്‍ തലാംകണ്ടത്തില്‍, എന്നിവര്‍ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam