Print this page

കൂടത്തായി ജോളി സയനൈഡ് കൊലപാതകക്കേസ് വിഷയമാക്കി സൗരഭ് മുഖർജിയുടെ പുസ്തകം ഡെത്ത് സെർവ്ഡ് കോൾഡ്'

Saurabh Mukherjee's book Death Served Cold on Jolly Cyanide Murder Case Saurabh Mukherjee's book Death Served Cold on Jolly Cyanide Murder Case
തിരുവനന്തപുരം: കോഴിക്കോട് സയനൈഡ് കൊലപാതകങ്ങളുടെ കുപ്രസിദ്ധമായ കഥ കേരളത്തെ പിടിച്ചുകുലുക്കിയിട്ട് അധികകാലമായിട്ടില്ല. 14 വർഷത്തിനിടെ ആറ് ദുരൂഹ മരണങ്ങൾ, കൊലപാതകിയെന്ന് ആരോപിക്കപ്പെട്ട ഒരാൾ - ജോളി അമ്മ ജോസഫ്. നാളിതുവരെ പ്രശംസിക്കപ്പെട്ടതും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുന്നതുമായ എഴുത്തുകാരൻ സൗരഭ് മുഖർജിയുടെ ഏറ്റവും പുതിയ കഥാ സമാഹാരമായ 'ഡെത്ത് സെർവ്ഡ് കോൾഡ്' ഈ സയനൈഡ് കൊലപാതക പരമ്പര പുനരവലോകനം ചെയ്യപ്പെടുകയാണ്. ജോളിയുടെ കഥയെക്കൂടാതെ, കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഇന്ത്യ കണ്ട ഏറ്റവും കുപ്രസിദ്ധരായ സ്ത്രീ കൊലയാളികൾ ചെയ്ത നടുക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു.
'ഡെത്ത് സെർവ്ഡ് കോൾഡ്' എന്ന പുസ്തകം സൗരഭിന്റെ ത്രില്ലർ, മിസ്റ്ററി പുസ്തകങ്ങളുടെ നിരയിലെ ഏറ്റവും പുതിയതാണ്. അദ്ദേഹത്തിന്റെ വ്യാപകമായ ജനപ്രിയ സൈക്കോളജിക്കൽ ത്രില്ലർ നോവലുകളായ 'ദ സിന്നേഴ്സ്', 'ദ കളേഴ്സ് ഓഫ് പാഷൻ': അൺറാവലിങ് ഡാർക്ക് സീക്രെട്സ് ബിഹൈൻഡ് ദ ലൈംലൈറ്റ്,' ഇൻ ദ ഷാഡോസ് ഓഫ് ഡെത്ത്: എ ഡിറ്റക്ടീവ് അഗ്നി മിത്ര ത്രില്ലർ ' എന്നിവയെ പിന്തുടരുന്നു പുതിയ പുസ്തകം.
‘ഡെത്ത് സെർവ്ഡ് കോൾഡിൽ’, എഴുത്തുകാരൻ സ്ത്രീ മനസ്സിന്റെ ഇരുണ്ട ഇടങ്ങൾ തേടിപ്പോകുകയും സ്ത്രീകളുമായി അപൂർവ്വമായി ബന്ധപ്പെട്ടിരിക്കുന്ന സാഡിസത്തിന്റെയും ആക്രമണോത്സുകതയുടെയും ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ജനപ്രിയ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. പുസ്തകത്തിലെ കഥകൾ കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുപ്രസിദ്ധ സ്ത്രീ കൊലയാളികളെക്കുറിച്ചാണ്.
തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെ സൗരഭ് മുഖർജി പറഞ്ഞു, “എന്റെ ഏറ്റവും പുതിയ പുസ്തകമായ‘ ഡെത്ത് സെർവ്ഡ് കോൾഡ് ’പുറത്തിറക്കിയതിൽ ചാരിതാർഥ്യം ഉണ്ട്. എന്റെ വായനക്കാർ ഈ പുസ്തകത്തിന്റെ കഥകളിൽ പൂർണ്ണമായും മുഴുകിയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” സൗരഭ് മുഖർജി പറഞ്ഞു. കോഴിക്കോട്ടെ ജോളി ഷാജു സയനൈഡ് കൊലപാതകങ്ങളുടെ കഥ എന്നെ ശരിക്കും ആകർഷിച്ച ഒന്നാണ്. അത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട അന്ന് മുതൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ആളുകളുടെ ഉറക്കം കെടുത്തിയ സംഭവമാണത്. എനിക്ക് ചുറ്റുമുള്ള ആളുകളിൽ ഈ കഥയെക്കുറിച്ചു കൂടുതൽ അറിയാനുള്ള വ്യഗ്രത ഞാൻ കണ്ടു. അത് കൂടുതൽ അന്വേഷിക്കേണ്ട കഥയാണെന്ന് എനിക്ക് തോന്നി, പ്രത്യേകിച്ച് കേസിന്റെ മുഴുവൻ ഗതിയും പിന്തുടരാത്ത വായനക്കാർക്ക് വേണ്ടി,” അദ്ദേഹം കൂട്ടിച്ചേർത്തു.
"യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളുടെ ആവേശം വായനക്കാർക്ക് നൽകുന്നതിനേക്കാൾ മികച്ചത് എന്താണുള്ളത്? പുതിയ പുസ്തകമായ ഡെത്ത് സെർവ്ഡ് കോൾഡ് എന്ന പുതിയ പുസ്തകത്തിലൂടെ സൗരഭ് അതാണ് ചെയ്തിരിക്കുന്നത്. സൗരഭിനൊപ്പം ഒരിക്കൽക്കൂടി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ പുതിയ കഥാസമാഹാരം രാജ്യമെമ്പാടുമുള്ള വായനക്കാരെ ആവേശഭരിതരാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," സൃഷ്ടി പബ്ലിഷേഴ്‌സിന്റെ പ്രസാധകനായ അരൂപ് ബോസ് പറഞ്ഞു,
കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് എഞ്ചിനീയറിങ് ബിരുദം നേടിയ സൗരഭ് നിലവിൽ ഒരു ആഗോള ടെക്നോളജി സ്ഥാപനത്തിലെ മുതിർന്ന നേതൃത്വ സ്ഥാനത്താണ് ജോലി ചെയ്യുന്നത്. നിരവധി പ്രസിദ്ധീകരണങ്ങളുടെ രചയിതാവായ അദ്ദേഹം ബിസിനസ്സിലും സാങ്കേതികവിദ്യയിലും ഉയർന്നുവരുന്ന പ്രവണതകളെക്കുറിച്ചുള്ള ഒരു ജനപ്രിയ പാഠപുസ്തകമാണ്. വർഷങ്ങളായി, എഴുത്തിനോടുള്ള അഭിനിവേശം പിന്തുടരുന്നതിൽ സൗരഭ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. ഇന്ന്, സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലെ മുൻനിര രചയിതാക്കളിൽ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഡെത്ത് സെർവ്ഡ് കോൾഡ്’ പ്രകാശനം ചെയ്തതോടെ സൗരഭ് വീണ്ടും ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതെത്താൻ ഒരുങ്ങുകയാണ്.
പ്രമുഖ പ്രസാധക സ്ഥാപനമായ സൃഷ്ടി പബ്ലിഷേഴ്സ് & ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രസിദ്ധീകരിച്ച ‘ഡെത്ത് സെർവ്ഡ് കോൾഡി’ന് 250 രൂപയാണ് വില. എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇപ്പോൾ ലഭ്യമാണ്. 'ഡെത്ത് സെർവ്ഡ് കോൾഡ്' ഇവിടെ വാങ്ങാം: https://cutt.ly/CWuUMGi
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam