November 21, 2024

Login to your account

Username *
Password *
Remember Me

കേരള മീഡിയ അക്കാദമിയുടെ മാധ്യമസംഗമം

*തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു


കേരള മീഡിയ അക്കാദമി ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'മീഡിയ മീറ്റ് 2023' തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 5.00ന് ചെന്നൈ മലയാളി ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം. പ്രശസ്ത മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കറിന്റെ 'The Changing Mediascape' എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാറിനെ ആസ്പദമാക്കി മീഡിയ അക്കാദമി നിർമ്മിച്ച ഡോക്യുഫിക്ഷൻ 'Unmediated'ന്റെ യുട്യൂബ് ചാനൽ പ്രദർശന ഉദ്ഘാടനവും തമിഴ്‌നാട് മുഖ്യമന്ത്രി നിർവഹിചു. കേരളത്തിന്റെ മുൻ വിദ്യാഭ്യാസ-സാംസ്‌കാരികമന്ത്രി എം.എ. ബേബി പുസ്തകം ഏറ്റുവാങ്ങി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനും പ്രമുഖ മാധ്യമപ്രവർത്തകൻ എൻ.റാം, ഐ പിആർഡി ഡയറക്ടർ ടി.വി.സുഭാഷ്, മലയാളമിഷൻ തമിഴ്‌നാട് ചെയർമാൻ ഡോ.എ.വി.അനൂപ്, ഗോകുലം ഗോപാലൻ, എൻ.കെ.പണിക്കർ, ശിവദാസൻ പിളള, അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് എന്നിവർ സംസാരിക്കുന്നതാണ്. ഡോ.എ.വി.അനൂപ് ചെയർമാനും ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റർ അരുൺ റാം ജനറൽ കൺവീനറുമായി വിപുലമായ സംഘാടകസമിതി സമ്മേളനം വിജയിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.