Print this page

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് വിജയ്

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരമാണ് ഇളയ ദളപതി വിജയ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും ആദ്യ അക്കൗണ്ട് തുറന്നിരിക്കുകയാണ് താരം. അക്കൗണ്ടിൽ ഇതിനോടകം 2 മില്യൺ ഫോളോവേഴ്‌സും വന്നിട്ടുണ്ട്. ‘ഹലോ നൻബാസ് ആന്റ് നൻബീസ്’ എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ ആദ്യ പോസ്റ്റ്‘.  ലിയോ ലുക്കിലെ ഫോട്ടോയാണ് താരം ആദ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ്  ചെയ്ത് നാല് മണിക്കൂറിനകം 2,057,164 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 2,36,775 കമന്റുകളും വന്നിട്ടുണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലും താരത്തിന് അക്കൗണ്ടുകളുണ്ട്. ഫേസ്ബുക്കിൽ 7.8 മില്ല്യണും ട്വിറ്ററിൽ 4.4 മില്യൺ ഫോളോവേഴ്‌സുമാണ് വിജയ്ക്കുള്ളത്. 
Rate this item
(0 votes)
Author

Latest from Author