Print this page

'പുരുഷ പ്രേതം' മാര്‍ച്ച് 24 മുതല്‍

പ്രശാന്ത് അലക്‌സാണ്ടറും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘പുരുഷ പ്രേതം’ മാര്‍ച്ച് 24 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവില്‍ സ്ട്രീം ചെയ്യും. മാർച്ച് 17നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതം ക്രൈം കോമഡി ചിത്രമെന്ന നിലയിലാണ് പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്നത്. കൃഷാന്ദിന്റെ മൂന്നാമത്തെ ചിത്രമാണിത്. മാന്‍കൈന്‍ഡ് സിനിമാസ് വേണ്ടി ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


അജിത് ഹരിദാസിന്റേതാണ് തിരക്കഥ. സുഹൈല്‍ ബക്കര്‍ ആണ് എഡിറ്റിംഗ്. പ്രശാന്ത് അലക്‌സാണ്ടര്‍, ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, ദേവകി രാജേന്ദ്രന്‍, ജെയിംസ് ഏലിയ, ജിയോ ബേബി, ഐക ദേവ്, മനോജ് കാന സഞ്ജു ശിവറാം തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.
Rate this item
(0 votes)
Author

Latest from Author