Print this page

'ഹരിതവിദ്യാലയം'റിയാലിറ്റിഷോ: പ്രാഥമിക പട്ടികയില്‍ ജില്ലയില്‍ നിന്നും 11 സ്‌കൂളുകള്‍

'Haritavidyalayam' reality show: 11 schools from the district in the primary list 'Haritavidyalayam' reality show: 11 schools from the district in the primary list
   കൈറ്റ് - വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് തിരുവനന്തപുരം ജില്ലയില്‍ നിന്നും 11 സ്‌കൂളുകളെ തെരഞ്ഞെടുത്തു. എസ്.എസ്.പി.ബി.എച്ച്.എസ്.എസ്.കടയ്ക്കാവൂര്‍, സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം, സെന്റ് ഹെലന്‍സ് ഗേള്‍സ് എച്ച്.എസ്. ലൂര്‍ദ്ദുപുരം, ഗവ.എച്ച്.എസ്.എസ്.തോന്നക്കല്‍, ഗവ.എച്ച്.എസ്.എസ്.നെടുവേലി, കൊഞ്ചിറ, വെമ്പായം, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍, ഗവ.വി & എച്ച്.എസ്.എസ്.ഫോര്‍ ദി ഡെഫ്, ജഗതി, ഗവ.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് നെയ്യാറ്റിന്‍കര, ഗവ.എല്‍.പി.എസ്.ആനാട്, ഗവ.എല്‍.പി.എസ്.കോട്ടണ്‍ഹില്‍, ഗവ.യു.പി.എസ്.ഊരുട്ടമ്പലം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍. ഈ സ്‌കൂളുകളില്‍ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനല്‍ റൗണ്ടിലേക്ക് 10 സ്‌കൂളുകളാണ് തെരഞ്ഞെടുക്കപ്പെടുക. പ്രാഥമിക റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 15,000/- രൂപ വീതം ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബര്‍ മാസം മുതല്‍ കൈറ്റ്-വിക്ടേഴ്‌സ് ചാനലില്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസണ്‍ 3-യുടെ സംപ്രേഷണം ആരംഭിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റ് hv.kite.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam