Print this page

ചലച്ചിത്ര വണ്ടിയുടെ യാത്ര 15ന് ജില്ലയിൽ തുടക്കമാകും

The journey of the film vandi will begin on the 15th in the district The journey of the film vandi will begin on the 15th in the district
ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27ാംമത് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ പ്രചരണാർത്ഥമുള്ള ചലച്ചിത്ര വണ്ടിയുടെ യാത്രയ്ക്ക് 15ന് കാസർകോട് നിന്ന് തുടക്കം കുറിക്കും. കാസർഗോഡ് ഗവ. കോളേജിൽ പകൽ രണ്ടിന് സംസ്ഥാന ക്യാമ്പൈൻ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര വണ്ടി എൻ എ നെല്ലിക്കുന്ന് എം എൽ എ ഫ്‌ലാഗ് ഓഫ് ചെയ്യും. പുസ്തക ചിത്ര പ്രദർശനം കേരള തുളു അക്കാദമി ചെയർമാൻ കെ ആർ ജയാനന്ദ ഉദ്ഘാടനം ചെയ്യും. കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ അധ്യക്ഷത വഹിക്കും. ദേശീയ സംസ്ഥാനചലച്ചിത്ര അവാർഡ് ജേതാവ് സെന്ന ഹെഗ്‌ഡേ മുഖ്യാതിഥിയാകും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, കാസർകോട് ഗവ.കോളേജ് പ്രിൻസിപ്പാൾ ഡോ. രമ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഹാഷീം, ചലച്ചിത്ര അക്കാദമിയുടെയും ഫിലീം സൊസൈറ്റിയുടെയും ഭാരവാഹികൾ, കോളേജ് യൂനിയൻ ഭാരവാഹികൾ എന്നിവർ സംസാരിക്കും. തുടർന്ന് മുൻവർഷങ്ങളിൽ സുവർണ ചകോരം നേടിയ സിനിമകളുടെ പ്രദർശനം നടക്കും.
രാവിലെ പത്തിന് കാസർകോട് ചിൻമയാ വിദ്യാലയത്തിലും വൈകീട്ട് 6ന് ബ്രദേഴ്‌സ് മേപ്പാട്ട് നേതൃത്വത്തിൽ ആയംമ്പാറ ഗവ. യൂപിസ്‌കൂൾ ഓഡിറ്റോറിയത്തിലും ചലച്ചിത്ര പ്രദർശനം നടത്തും. 16, 17 തീയതികളിൽ ചലച്ചിത്ര വണ്ടി കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. ഡിസംബർ 6ന് തിരുവനന്തപുരത്ത് ചലച്ചിത്ര വണ്ടിയുടെ പര്യടനം സമാപിക്കും.
Rate this item
(0 votes)
Last modified on Monday, 14 November 2022 06:26
Pothujanam

Pothujanam lead author

Latest from Pothujanam