Print this page

അത്യാധുനിക ഹെലികോപ്റ്റര്‍ സ്വന്തമാക്കി ജോയ്ആലുക്കാസ് ഗ്രൂപ്പ്

Joyalukas Group owns state-of-the-art helicopter Joyalukas Group owns state-of-the-art helicopter
തൃശൂര്‍: ജോയ്ആലുക്കാസ് പുതിയ അത്യാധുനിക സുരക്ഷാ സജ്ജീകരണളുള്ള ആഢംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി. 90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എഡബ്യു 109 ഗ്രാന്റ് ന്യൂ ഇരട്ട എഞ്ചിന്‍ കോപ്റ്ററാണ് ജോയ്ആലുക്കാസ് തൃശൂരിലെത്തിച്ചത്. ആഗോള തലത്തില്‍ വ്യവസായികളും ഉന്നത ബിസിനസ് എക്സിക്യൂട്ടീവുകളും സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന അതീവ സുരക്ഷിത ഹെലികോപ്റ്ററാണിത്. ഹെലികോപ്റ്ററിന്റെ ആശീര്‍വ്വാദ കര്‍മ്മം ഫാദര്‍ ബ്രില്ലിസ് നിര്‍വ്വഹിച്ചു. ആരാധ്യനായ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്, ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ്, ജോളി ജോയ്, എല്‍സ തോമസ് എന്നിവര്‍ക്ക് പുറമെ ബിസിനസ്സ് രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള അകത്തളം, കരുത്തുറ്റ രൂപകല്‍പ്പന, അത്യാധുനിക സജ്ജീകരണങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷകളുള്ള കോപ്റ്ററാണിത്. 'ജോയ്ആലുക്കാസ് മാനേജ്‌മെന്റ് ടീമിന് ആവശ്യമായി വരുന്ന ഇന്ത്യയിലുടനീളമുള്ള യാത്രകള്‍ക്കാണ് ഈ കോപ്റ്റര്‍ പ്രധാനമായും ഉപയോഗിക്കുക. വ്യത്യസ്തവും മനോഹരവുമായ രീതിയിലാണ് കോപ്റ്ററിന്റെ രൂപകല്‍പന. മാത്രമല്ല സമാനതകളില്ലാത്ത സാങ്കേതികവിദ്യയും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും ഇത് പാലിക്കുന്നുണ്ട്.', ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ് പറഞ്ഞു.
ഇറ്റാലിയന്‍ കമ്പനിയായ ലിയോനാഡോ ഹെലികോപ്‌റ്റേഴ്‌സ് നിര്‍മിച്ച അത്യാധുനിക കോപ്റ്ററാണിത്. രണ്ടു പൈലറ്റുമാരേയും ഏഴു വരെ യാത്രക്കാരേയും വഹിക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ 289 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. നാലര മണിക്കൂര്‍ വരെ നിലത്തിറങ്ങാതെ പറക്കാനുള്ള ശേഷിയുമുണ്ട്. പുതുതലമുറ പിഡബ്ല്യു207സി എഞ്ചിനുകള്‍ക്ക് താരതമ്യേന ശബ്ദം കുറവാണ്. ക്യാബിനിലും ശബ്ദക്കുറവും മികച്ച യാത്രാസുഖവും നല്‍കുന്നു. പറന്നുയരുന്നതു തൊട്ട് ലാന്‍ഡ് ചെയ്യുന്നതു വരെയുള്ള ഓട്ടോമാറ്റിക് നേവിഗേഷന്‍ സംവിധാനം, ഡിജിറ്റല്‍ ഓട്ടോ പൈലറ്റ്, കുറഞ്ഞ വെളിച്ചത്തിലും മികച്ച ദൃശ്യത നല്‍കുന്ന ഇവിഎസ്, കാര്‍ഗോ ഹുക്ക് കാമറകള്‍, പ്രതികൂല കാലാവസ്ഥയിലും രാത്രി കാലങ്ങളിലും പറക്കല്‍ പാതയെ വ്യക്തമായി കാണിക്കുന്ന ത്രിമാന മുന്നറിയിപ്പു സംവിധാനമായ സിന്റെറ്റിക് വിഷന്‍ സിസ്റ്റം എന്നീ അത്യാധുനിക സൗകര്യങ്ങള്‍ ഈ ഹെലികോപ്റ്ററിനെ ഏറ്റവും കൂടുതല്‍ പൈലറ്റ് സൗഹദൃമാക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam