Print this page

റൊമാന്‍സ് ഓഫ് പോള്‍ക്കി ആഭരണ ശേഖരവുമായി റിവാ ബൈ തനിഷ്ക്

Romance of Polly  Riva by Tanishq with jewelry collection Romance of Polly Riva by Tanishq with jewelry collection
മെറ്റാവേഴ്സിലൂടെ അവതരിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ആഭരണശേഖരം
കൊച്ചി: തനിഷ്കില്‍ നിന്നുള്ള വിവാഹാഭരണങ്ങളുടെ ഉപബ്രാന്‍ഡായ റിവാ ബൈ തനിഷ്ക് മനോഹരമായ പോള്‍ക്കി ആഭരണങ്ങളുടെ പുതിയ ശേഖരം മെറ്റാവേഴ്സ് പ്ലാറ്റ്ഫോമില്‍ ഒരുക്കിയ വിര്‍ച്വല്‍ പത്രസമ്മേളത്തിലൂടെ അവതരിപ്പിച്ചു. വ്യക്തിഗത 3ഡി വിര്‍ച്വല്‍ അനുഭവമൊരുക്കുന്ന മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ആഭരണ ബ്രാന്‍ഡിന്‍റെ ആഭരണ ശേഖരം അവതരിപ്പിക്കപ്പെടുന്നത്.
കാലാതീതമായ കരവിരുതിന്‍റെ ആഘോഷമാണ് റൊമാന്‍സ് ഓഫ് പോള്‍ക്കി കളക്ഷന്‍. പോള്‍ക്കി കരകൗശല വൈദഗ്ദ്യത്തിന് പേരുകേട്ട രാജസ്ഥാനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരവിരുതുള്ള മാസ്റ്റര്‍ കരിഗാറുകള്‍ രൂപകല്‍പ്പന ചെയ്ത പഴമയാര്‍ന്ന പോള്‍ക്കി ആഭരണശേഖരമാണിത്. ഇന്ത്യന്‍ പാരമ്പര്യവും അതിമനോഹരമായ കരവിരുതും ഇഴചേരുന്നതാണ് റൊമാന്‍സ് ഓഫ് പോള്‍ക്കി ആഭരണങ്ങള്‍.
തനിഷ്കിന്‍റെ പുതിയ പോള്‍ക്കി ശേഖരം വധുക്കളുടെ പരമ്പരാഗത ആഭരണശേഖരത്തിലേയ്ക്ക് പുതുമയും ആകര്‍ഷണീയതയും പകരുന്നതായിരിക്കും. ഡയമണ്ടുകള്‍, റൂബി, എമറാള്‍ഡ്, പേള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തനിഷ്ക് പോള്‍ക്കി ആഭരണനിരയാണ് അത്യാകര്‍ഷകമായ രൂപകല്‍പ്പനയില്‍ പരമ്പരാഗത ആഭരണങ്ങളായി അവതരിപ്പിക്കപ്പെടുന്നത്.
റൊമാന്‍സ് ഓഫ് പോള്‍ക്കി ആഭരണങ്ങളുടെ തനിമയാര്‍ന്ന ശേഖരമാണ് മെറ്റാവേഴ്സില്‍ അവതരിപ്പിച്ചത്. സ്വന്തമായി 3ഡി അവതാര്‍ സൃഷ്ടിക്കുന്നതിനും ആഭരണങ്ങള്‍ വ്യത്യസ്തമായ കോണുകളിലൂടെ കാണുന്നതിനും വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും അവസരമുണ്ടായിരുന്നു.
നൂറ്റാണ്ടുകളായുള്ള കരകൗശല വൈദഗ്ദ്യത്തിലൂടെ ശുദ്ധീകരിച്ച അണ്‍കട്ട് ഡയമ ണ്ടുകളുടെ സൗന്ദര്യം നിറയുന്നതായിരുന്നു ഈ ശേഖരം. ആധുനിക രൂപകല്‍പ്പനകളും എക്സോട്ടിക് ജെംസ്റ്റോണുകളും സൂക്ഷ്മായ രൂപകല്‍പ്പനയിലുള്ള സ്വര്‍ണത്തിലുള്ള മീനാകാരി രൂപകല്‍പ്പനകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
സായാഹ്നങ്ങളെ ഊഷ്മളമാക്കുന്ന ആഭരണങ്ങള്‍ മുതല്‍ പരമ്പരാഗത രൂപകല്‍പ്പനയിലുള്ള ചോക്കറുകള്‍, ഹാര്‍സ്, മതപട്ടീസ് തുടങ്ങിയവ മെഹന്ദി, ഹല്‍ദി, വിവാഹച്ചടങ്ങുകള്‍ തുടങ്ങി വിവിധ ചടങ്ങുകളില്‍ അണിയാന്‍ അനുയോജ്യമാണ്. ഓരോ വനിതയ്ക്കും ആഘോഷമാക്കാനും വധുക്കള്‍ക്കും വധുക്കളുടെ അമ്മമാര്‍ക്കും ബ്രൈഡ്സ്മെയ്ഡിനുമൊക്കെ അണിയാനുമുള്ള ആഭരണങ്ങള്‍ ഈ ശേഖരത്തിലുണ്ട്.
ഇന്ത്യയില്‍ത്തന്നെ ആദ്യമായി മെറ്റാവേഴ്സില്‍ ആഭരണശേഖരം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ആഭരണ ഡിവിഷന്‍ സിഇഒ അജോയ് ചാവ്ല പറഞ്ഞു. ഇന്നലെകളുടെ തിളക്കവും ആധുനിക ആഭരണരൂപകല്‍പ്പനകളും ഒരുമിക്കുന്നതാണ് തനിഷ്കിന്‍റെ റൊമാന്‍സ് ഓഫ് പോള്‍ക്കി ശേഖരം. ഇന്ത്യന്‍ പാരമ്പര്യവും മാസ്റ്റര്‍ കരിഗാറുകളുടെ സവിശേഷമായ കരവിരുതും വെളിപ്പെടുത്തുന്നതാണിത്. പുതിയ തലമുറയിലെ വധുക്കള്‍ക്ക് പാരമ്പര്യം തിരിച്ചറിയാനും പരമ്പരാഗതമായ രാജകീയ ആഭരണങ്ങള്‍ക്കൊപ്പം നവീനമായ രൂപകല്‍പ്പനകളും അണിയാനുമുളള അവസരമൊരുക്കുകയാണ് ഈ ശേഖരം.
സൂക്ഷ്മായ രൂപകല്‍പ്പനകളിലുള്ള ലെയേഡ് നെക്ക് ലേസുകള്‍, വ്യത്യസ്തമായ ചോക്കറുകള്‍, കമ്മലുകള്‍, മാംഗ് ടിക്കാസ്, വളകള്‍ എന്നിവയെല്ലാം ഈ ശേഖരത്തിലുണ്ട്. റൊമാന്‍സ് ഓഫ് പോള്‍ക്കി ശേഖരത്തില്‍ വിവിധ ചടങ്ങുകള്‍ക്കും കല്യാണങ്ങള്‍ക്കും അണിയാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ രൂപകല്‍പ്പനകളാണുള്ളത്.
ഇന്ത്യയിലെ തനിഷ്ക് സ്റ്റോറുകളില്‍ ഈ ശേഖരം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവുമടുത്ത തനിഷ്ക് സ്റ്റോര്‍ അല്ലെങ്കില്‍ www.tanishq.co.in/rivaah എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam