Print this page

തൊഴിലവസര-ശേഷി വികസന നീക്കങ്ങളുമായി രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാന്‍ വി

V to empower the youth of the country with employment and capacity building initiatives V to empower the youth of the country with employment and capacity building initiatives
കൊച്ചി: രാജ്യത്തെ യുവാക്കളുടെ തൊഴില്‍-ശേഷി വികസന രംഗങ്ങളില്‍ ഉയര്‍ച്ചയ്ക്കുള്ള ശക്തമായ പിന്തുണ നല്‍കാന്‍ അപ്നാ, എന്‍ഗുരു, പരീക്ഷ എന്നീ ഡിജിറ്റല്‍ സ്റ്റാര്‍ട്ട് അപ്പ്-ഡൊമൈന്‍ വിദഗ്ദ്ധരുമായി ടെലികോം സേവന ദാതാവായ വി സഹകരിക്കും. ഇതിന്‍റെ ഭാഗമായി വി ജോബ്സ് ആന്‍റ് എജ്യൂക്കേഷന്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ സെര്‍ച്ച് സംവിധാനമായ അപ്ന, ഇംഗ്ലീഷ് പഠന സംവിധാനമായ എന്‍ഗുരു, സര്‍ക്കാര്‍ തൊഴില്‍ പരിശീലനത്തില്‍ സ്പെഷലൈസ് ചെയ്യുന്ന പരീക്ഷ എന്നിവയുമായാണ് സഹകരിക്കുന്നത്.
പ്രാഥമികമായി രാജ്യത്തെ വിപുലമായ പ്രീപെയ്ഡ് ഉപഭോക്തൃനിരയെ ലക്ഷ്യമിട്ടാണ് വി ആപ്പിലെ വി ജോബ്സ് ആന്‍റ് എജ്യൂക്കേഷന്‍ യുവാക്കള്‍ക്കായി ഒരു കുടക്കീഴില്‍ ഈ സൗകര്യങ്ങള്‍ നല്‍കുന്നത്. തൊഴില്‍ അന്വേഷണം, സ്പോക്കണ്‍ ഇംഗ്ലീഷ് കഴിവുകള്‍ മെച്ചപ്പെടുത്തല്‍, സര്‍ക്കാര്‍ തൊഴില്‍ പരീക്ഷകള്‍ക്കായുള്ള പരിശീലനം മികച്ച രീതിയിലാക്കല്‍ തുടങ്ങിയ നേട്ടങ്ങളാവും ഇതിലൂടെ യുവാക്കള്‍ക്കു ലഭിക്കുക.
ഉപഭോക്താക്കളുടെ നിത്യ ജീവിതത്തിലുള്ള വിടവുകള്‍ നികത്തി അവരെ ജീവിതത്തില്‍ കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു. ഡിജിറ്റല്‍ കഴിവുകളും സ്പോക്കണ്‍ ഇംഗ്ലീഷും ജീവിത്തില്‍ ഇന്നു കൂടുതല്‍ പ്രസക്തമാകുകാണെന്നും ചെറുകിട പട്ടണങ്ങളില്‍ നിന്നുളളവര്‍ക്ക് ഇതിനു കൂടുതല്‍ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam