Print this page

വി ഗെയിംസുമായി വോഡഫോണ്‍ ഐഡിയ

Vodafone Idea with V Games Vodafone Idea with V Games
കൊച്ചി: മുന്നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വി) ഇന്ത്യയിലെ ഗെയിമിങ് പ്രേമികള്‍ക്കായി വി ആപ്പില്‍ പുതിയതായി വി ഗെയിംസ് ലഭ്യമാക്കുന്നു. ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗെയിമിങ്, സ്പോര്‍ട്സ് മീഡിയ കമ്പനിയായ നസാറ ടെക്നോളജീസുമായി ചേര്‍ന്നാണ് വി ഉപയോക്താക്കള്‍ക്ക് ഗെയിമിങ് ലഭ്യമാക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ വി ഉപയോക്താക്കള്‍ക്ക് വി ഗെയിംസ് പ്ലാറ്റ്ഫോമില്‍ വിവിധ ഫ്രാഞ്ചൈസികളില്‍ നിന്ന് ജനപ്രിയ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ള ഗെയിമുകളുടെ വിപുലമായ ശ്രേണി ആസ്വദിക്കാനാകും.
ആക്ഷന്‍, അഡ്വെഞ്ചര്‍, വിദ്യാഭ്യാസം, വിനോദം, പസില്‍, റേസിങ്, സ്പോര്‍ട്സ് തുടങ്ങിയ 10 ജനപ്രിയ വിഭാഗങ്ങളിലായി 1200ല്‍അധികം അന്‍ഡ്രോയ്സ്, എച്ച്ടിഎംഎല്‍5 അധിഷ്ഠിത മൊബൈല്‍ ഗെയിമിങ് അനുഭവമാണ് വി ആപ്പിലെ വി ഗെയിംസ് ലഭ്യമാക്കുന്നത്.
നസാറ ടെക്നോളജീസുമായുള്ള കമ്പനിയുടെ പങ്കാളിത്തം വി ആപ്പില്‍ സവിശേഷമായ ഗെയിമുകളുടെ വന്‍ നിര ലഭ്യമാക്കുന്നതിലൂടെ വി ഉപയോക്താക്കളുടെ ഗെയിമിങ് അനുഭവം ഉയത്തുമെന്നും തടസ്സങ്ങളില്ലാത്ത ഗെയിമിങ് ആസ്വദിക്കാന്‍ ഉപയോക്താക്കളെ വി ഗെയിംസിലേക്ക് ക്ഷണിച്ചുകൊണ്ട് വോഡഫോണ് ഐഡിയ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു.
ഗെയിമിങ് ഇന്ത്യയിലെ മുഖ്യ വിനോദ ഉപാധിയായിട്ടുണ്ടെന്നും കോടിക്കണക്കിന് പേരാണ് മൊബൈല്‍ ഫോണില്‍ ഗെയിമിങ് ആസ്വദിക്കുന്നതെന്നും നസാറയുടെ ഗെയിമിങ് ഉള്ളടക്കം അപ്പാടെ വി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും നസാറ ടെക്നോളജീസ് ലിമിറ്റഡിന്‍റെ സ്ഥാപകനും ഗ്രൂപ്പ് എംഡിയുമായ നിതീഷ് മിറ്റര്‍സൈന്‍ പറഞ്ഞു.
പ്ലാറ്റിനം ഗെയിംസ്, ഗോള്‍ഡ് ഗെയിംസ്, ഫ്രീ ഗെയിംസ് എന്നിങ്ങനെ മൂന്ന് തരത്തില്‍ വി ആപ്പില്‍ വി ഗെയിംസ് ലഭ്യമാകും. ഗോള്‍ഡ് ഗെയിംസില്‍ 30 ദിവസം കാലാവധിയുള്ള 30 ഗെയിമുകളുടെ പാക്കേജിന് പ്രീപെയ്ഡായി 56 രൂപയും പോസ്റ്റ്പെയ്ഡായി 50 രൂപയുമാണ് ഈടാക്കുക. 499 രൂപയും അതിന് മുകളിലുള്ള പ്ലാനുകളില്‍ ഉള്ള പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് എല്ലാ മാസവും 5 സൗജന്യ ഗോള്‍ഡ് ഗെയിമുകള്‍ ലഭ്യമാകും. പ്ലാറ്റിനം ഗെയിംസിന് ഓരോ ഡൗണ്ലോഡിനും പ്രീപെയ്ഡില്‍ 26 രൂപയും പോസ്റ്റ്പെയ്ഡില്‍ 25 രൂപയുമാണ് നിരക്ക്. വി ഗെയിംസ് എല്ലാ വി ഉപഭോക്താക്കള്‍ക്കും 250ലധികം സൗജന്യ ഗെയിമുകള്‍ ലഭ്യമാക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam