Print this page

മാന്‍ കാന്‍കോറിന് സിഐഐ ഭക്ഷ്യ സുരക്ഷാ അവാര്‍ഡ്

CII Food Safety Award for Deer Concor CII Food Safety Award for Deer Concor
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി. ഭക്ഷ്യചേരുവകള്‍, ഒലിയോറെസിന്‍, ഭക്ഷ്യയെണ്ണ തുടങ്ങിയവയുടെ വന്‍കിട ഉത്പാദക വിഭാഗത്തിലാണ് മാന്‍ കാന്‍കോര്‍ കമ്മന്‍ഡേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫോര്‍ സിഗ്നിഫിക്കന്റ് അച്ചീവ്‌മെന്റ് ഇന്‍ ഫുഡ് സേഫ്റ്റി ബഹുമതിക്ക് അര്‍ഹരായത്.
കോവിഡ് മഹാമാരി കാരണം വെര്‍ച്വലായാണ് സിഐഐയുടെ അവാര്‍ഡിനായുള്ള വിലയിരുത്തലുകള്‍ നടന്നത്. ഭക്ഷ്യസുരക്ഷാ രംഗത്ത് ഏറെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് വിലയിരുത്തലുകള്‍ നടത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയും സിഐഐയുടെ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് നേടാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് മാന്‍ കാന്‍കോര്‍ സിഇഒയും ഡയറക്ടറുമായ ജീമോന്‍ കോര പറഞ്ഞു. ഉപഭോക്താക്കലിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010-ലാണ് സിഐഐ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2011-ലെ പുതിയ ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതോടെ അവാര്‍ഡിന്റെ പ്രസക്തി വര്‍ധിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam