Print this page

ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ഇനി മുതൽ തിരുവനന്തപുരത്തും

Dindigul thalappakkatti biryani  From now on in Thiruvananthapuram Dindigul thalappakkatti biryani From now on in Thiruvananthapuram
തിരുവനന്തപുരം: അറുപത് വർഷത്തെ രുചി പെരുമയുമായി ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി കേരളത്തിലേക്ക്. ഡിണ്ടിഗൽ ബിരിയാണി ആദ്യ ഫൈൻ ഡൈൻ ഇൻ റെസ്റ്ററന്റ് തിരുവനന്തപുരത്ത് തുടങ്ങി.
തനതായ രുചി പെരുമയിൽ ആഗോള പ്രശസ്തമാണ് ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി. സ്റ്റാർട്ടർ മുതൽ വിഭവസമൃദ്ധമായ ബിരിയാണി വരെ ഇനി കേരളത്തിലെ ഭക്ഷണപ്രിയർക്കും രുചിക്കാം. ഏറെ ആരാധകരുള്ള തലപ്പാക്കട്ടി ബോൺലെസ് മട്ടൻ ബിരിയാണി, ചിക്കൻ 65 ബിരിയാണി, ബ്ലാക്ക് പെപ്പർ ചിക്കൻ, ഫിഷ് 65, മട്ടൻ സുക്ക, എഗ്, പനീർ ബിരിയാണികൾ തിരുവനന്തപുരത്തെ റസ്റ്ററന്റിൽ ലഭിക്കും.
104 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. തിരുവനന്തപുരം പട്ടം ലക്ഷ്‌മി നഗറിലാണ് ഡിണ്ടിഗൽ തലപ്പാക്കട്ടി റെസ്റ്ററന്റ് ആരംഭിച്ചിരിക്കുന്നത്.
കേരളത്തിലെ ബിരിയാണി പ്രിയരുടെ ഏറെ നാളായുള്ള ആവശ്യം നിറവേറ്റുകയാണെന്നും ഏറ്റവും രുചികരമായ ബിരിയാണി വിഭവങ്ങൾ ഗുണമേന്മയോടെ നൽകുകയാണ് ലക്ഷ്യമെന്നും ഡിണ്ടിഗൽ തലപ്പാക്കട്ടി റെസ്റ്ററന്റ്‌സ് സി.ഇ.ഒ അശുതോഷ് ബിഹാനി പറഞ്ഞു. അടുത്ത നാല് മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് മൂന്നോ നാലോ റെസ്റ്ററന്റുകളും കൊച്ചിയിൽ രണ്ടോ മൂന്നോ റെസ്റ്ററന്റുകളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ 1957 ലാണ് ആദ്യ ഡിണ്ടിഗൽ തലപ്പാക്കട്ടി ഔട്ട് ലെറ്റ് ആരംഭിച്ചത്. നിലവിൽ ഇന്ത്യ, യു എസ് എ, യു എ ഇ, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലായി 90 ഔട്ട് ലെറ്റുകളാണുള്ളത്. തമിഴ്‌നാട്, കർണാടക, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലായി 81 ഔട്ട്ലെറ്റുകളാണ് ഇന്ത്യയിലുള്ളത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam