March 26, 2026

Login to your account

Username *
Password *
Remember Me

സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ കൈമാറി

Sahitya Akademi awards handed over Sahitya Akademi awards handed over
കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ വിശിഷിടാംഗത്വവും സമഗ്രസംഭാവന പുരസ്കാരങ്ങളും, അക്കാദമി അവാർഡുകളും എൻഡോവ്മെന്റ് അവാർഡുകളും ഭാരത് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു. പുരസ്കാരജേതാക്കളുടെ സൗകര്യം കൂടെ കണക്കിലെടുത്ത് തിരുവനന്തപുരത്തും തൃശൂരുമായി രണ്ടിടങ്ങളില്‍ വെച്ചാണ്‌ ഇത്തവണ പുരസ്കാര വിതരണം. തൃശൂര്‍ വെച്ചുള്ള പുരസ്കാര സമര്‍പ്പണം ഡിസംബര്‍ 16 ന് സാഹിത്യ അക്കാദമിയില്‍ വെച്ച് നടക്കും.
പെരുമ്പടവം ശ്രീധരന്‍, സേതു എന്നിവരാണ് വിശിഷ്ടാംഗത്വത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. വിശിഷ്ടാംഗത്വം മന്ത്രി സജി ചെറിയാന്‍ പെരുമ്പടവം ശ്രീധരന് കൈമാറി. വിശിഷ്ടാംഗത്വത്തിന് അർഹനായ സേതു ഡിസംബർ 16 ന് തൃശൂരിൽ വെച്ചാണ് ബഹുമതി സ്വീകരിക്കും. കെ.കെ.കൊച്ച്, കെ.ആർ.മല്ലിക, ചവറ കെ.എസ്.പിള്ള എന്നിവർക്ക് സമഗ്രസംഭാവനാ പുരസ്കാരങ്ങളും ഒ.പി.സുരേഷ്, ഉണ്ണി.ആർ, ഡോ.പി.സോമൻ, ഡോ.ടി.കെ.ആനന്ദി, വിധുവിൻസെന്റ് എന്നിവർക്ക് അക്കാദമി അവാർഡുകളും ഡോ.ജെ.പ്രഭാഷ്, ഡോ. വി. ശിശുപാലപണിക്കർ എന്നിവർക്ക് എൻഡോവ്മെന്റ് പുരസ്കാരങ്ങളും മന്ത്രി കൈമാറി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 24 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...