Print this page

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

കൊച്ചി: അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ അടിയിലേക്ക്. പള്ളിപ്പുറം ടെക്നോസിറ്റി കാമ്പസില്‍ പടുത്തുയര്‍ത്തുന്ന ടിസിഎസ് എയ്റോസ്പേസ് ഹബ്, തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി, ബ്രിഗേഡ് എന്‍റര്‍പ്രൈസസിന്‍റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍, കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സാന്‍ഡ്സ് ഇന്‍ഫ്രാ -ഇന്‍ഫിനിറ്റ്, പ്രസ്റ്റീജ് ഐ ടി പാര്‍ക്ക് , മാരറ്റ് ടെക് പാര്‍ക്ക് എന്നീ പ്രധാന പദ്ധതികളും മറ്റു ചെറുകിടപദ്ധതികളുമുള്‍പ്പെടെ 6000 കോടി രൂപയുടെ അധികനിക്ഷേപമാണ് കേരള ഐ ടി പാര്‍ക്കുകള്‍ക്കു സ്വന്തമാകുക.
ഐബിഎസ്, കാസ്പിയന്‍ ടെക് പാര്‍ക്ക് പോലെയുള്ള വമ്പന്‍ ഐ ടി കമ്പനികളും വരും വര്‍ഷങ്ങളില്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കും. 1000 ഏക്കറിലധികമുള്ള കേരള ഐടി പാര്‍ക്കുകളില്‍ 900 ത്തോളം ഐടി കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കോടി ചതുരശ്ര അടി സ്ഥലം കൂടി പുതിയ പദ്ധതികള്‍ക്കായി വികസിപ്പിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു വന്‍ കുതിപ്പിനാണ് വഴിയൊരുക്കുന്നത്.
കേരളത്തിലെ കഴിവുറ്റ യുവതലമുറക്കും അവസരങ്ങളുടെ വന്‍ വാതായനം തുറന്നിടുകയാണ് ഐടി മേഖല ഇപ്പോള്‍. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കി ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്കിന് പുറമെ കുണ്ടറ, കൊരട്ടി, ചേര്‍ത്തല എന്നിവിടങ്ങളിലായി സാറ്റ്ലൈറ്റ് പാര്‍ക്കുകളും സജ്ജീവമാണ്. തൊഴിലന്വേഷിച്ചു പ്രവാസജീവിതം സ്വീകരിക്കുന്നവര്‍ക്കും നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കും ഐടി മേഖലയുടെ വളര്‍ച്ച പ്രതീക്ഷ നല്‍കും. മഹാമാരിക്കാലത്തും നിറം മങ്ങാതെ മികച്ച വളര്‍ച്ചയിലൂന്നിയ ലാഭം കൊയ്യാനായെന്നതും കേരളത്തിലെ ഐടി മേഖലയുടെ നേട്ടമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam