Print this page

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കും : പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Qadar Committee report will be implemented in phases: Public Education Minister V Sivanku Qadar Committee report will be implemented in phases: Public Education Minister V Sivanku
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെയുള്ള ഓഫീസുകളുടെ ഏകോപനം സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് എസ് സി ഇ ആർ ടിയുടെ എഡുക്കേഷണൽ ടെക്നോളജി ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന ഈ സമയത്ത് ഡിജിറ്റല്‍ ക്ലാസ്സുകളുടെ റെക്കോര്‍ഡിങ്, ഡിജിറ്റല്‍ വിഭവങ്ങള്‍ തയാറാക്കല്‍, ഓഡിയോ വീഡിയോ റെക്കോര്‍ഡിങ്, വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് എസ്.സി.ഇ.ആര്‍.ടി യില്‍ സജ്ജീകരിച്ചിരിക്കുന്ന എഡ്യൂക്കേഷണല്‍ ടെക്നോളജി ലാബിലൂടെ ലക്ഷ്യമിടുന്നത്. നവസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പഠന ബോധന പ്രക്രിയ ഫലപ്രദമാക്കുക എന്നതാണ് ലാബിന്റെ ഉദ്ദേശം.
ഡിജിറ്റല്‍ വിഭവങ്ങള്‍ കുട്ടികളില്‍ താല്പര്യം ജനിപ്പിക്കുന്നതും ജീവിതനൈപുണി വികാസത്തിന് സഹായകവുമാണ്. വൈവിധ്യം, ദൃശ്യതനിമ, ആശയപ്രകടനസാധ്യത എന്നിവ സമന്വയിപ്പിച്ച് തയ്യാറാക്കപ്പെട്ട ഡിജിറ്റല്‍ വിഭവങ്ങള്‍ ജീവിത നൈപുണികള്‍ ആര്‍ജ്ജിച്ച പുത്തന്‍തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായകരമാകും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam