April 10, 2026

Login to your account

Username *
Password *
Remember Me

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ

പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ്‌വെയർ ഐ ഒ ടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ കേന്ദ്രത്തിന്റെയും (ഐസിഫോസ്) ഐഐടി തിരുപ്പതിയുടെയും പങ്കാളിത്തത്തോടെയാണ് ഐഐടി ബോംബെ – ഫോസീ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കും ഐ ഒ ടി, ജിയോസ്പേഷ്യൽ വിദഗ്ധർക്കും പ്രൊഫഷനലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും കഴിവ് തെളിയിക്കാനും ഐ ഒ ടി – ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ചു വിവിധ പ്രശനങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള അവസരം ഒരുക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. വിജയികൾക്ക് നേരിട്ട് ഐഐടി ബോംബെ നടത്തുന്ന വിവിധ ഫെല്ലോഷിപ്പ് / ഇന്റേൺഷിപ്പ് തുടങ്ങിയവയിലേക്ക് മുൻഗണന ലഭിക്കും. ഹാക്കത്തോണിന്റെ ഉദ്ഘാടനം ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2.30ന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലുള്ള ഐസിഫോസിൽ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : https://iot-gis-hackathon.fossee.in/home#about.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad-Karikkakom Temple FEestival 2026
Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 45 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...