Print this page

സുസ്ഥിര ഭാവിക്കായി റൈറ്റ്‌സും കാണ്‍പൂര്‍ ഐഐടിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: പ്രമുഖ ഗതാഗത അടിസ്ഥാന സൗകര്യ കണ്‍സള്‍ട്ടന്‍സിയും എഞ്ചിനീയറിങ് സ്ഥാപനവുമായ റൈറ്റ്‌സ് കാണ്‍പൂര്‍ ഐഐടിയുമായി ഹരിത രംഗത്ത് സഹകരിക്കുന്നതിന് ധാരാണാപത്രം ഒപ്പുവച്ചു. ഹരിതത്തിലേക്ക് മാറിക്കൊണ്ട് ഒരു സുസ്ഥിര ഭാവി വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഇരുസ്ഥാപനങ്ങളും പരസ്പരം സഹകരിക്കും. ഉരുക്ക്, സിമെന്റ്, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ സുസ്ഥിരതയ്ക്കുവേണ്ടിയുള്ള അവസരങ്ങള്‍ തേടുകയാണ് മുഖ്യമായും ചെയ്യുക. അതില്‍, കാര്‍ബണ്‍ ന്യൂട്രാലിറ്റി, ഇഎസ്ജി പോലുള്ളവയും ഉള്‍പ്പെടുന്നുണ്ട്. വായു ഗുണനിലവാര സെന്‍സറുകളുടെ ഗവേഷണ, വികസനവും ധാരണപത്രത്തില്‍ ഉള്‍പ്പെടുന്നു.
കാണ്‍പൂര്‍, ലഖ്‌നൗ, ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങള്‍ മൊബൈല്‍ ലാബുകള്‍ രണ്ട് സീസണുകളില്‍ 10 ദിവസത്തേക്ക് പ്രവര്‍ത്തിപ്പിക്കുകയും അതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ പഠന റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ക്കും കൈമാറും. ഇത് തത്സമയ പോളിസി ആക്ഷന്റെ ഭാഗമായുള്ള ഹൈപ്പര്‍-ലോക്കല്‍ സോഴ്‌സ് അപ്പോര്‍ഷന്‍മെന്റിന്റെ ഭാഗമായി റൈറ്റ്‌സും ഐഐടി കാണ്‍പൂരും ചേര്‍ന്ന് നടപ്പിലാക്കുന്ന ഗവേഷണ, വികസന പരിപാടിയാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam