Print this page

'അക്ഷരശ്രീ' പ്രവേശനോത്സവവും പരിശീലന ക്ലാസും മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു

Minister Antony Raju inaugurated 'Aksharasree' entrance festival and training class Minister Antony Raju inaugurated 'Aksharasree' entrance festival and training class
'അക്ഷരശ്രീ' തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തുല്യതാ പഠിതാക്കളുടെ പ്രവേശനോത്സവത്തിന്റെയും പരിശീലന  ക്ലാസ്സുകളുടെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു.
നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക, സാമൂഹിക തുല്യത ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘അക്ഷരശ്രീ’. സാക്ഷരത, നാലാംതരം, ഏഴാം തരം, പത്താം തരം  ഹയര്‍സെക്കന്ററി തുല്യത ക്ലാസുകളാണ് 'അക്ഷരശ്രീ' പദ്ധതിപ്രകാരം നടത്തുന്നത്. 650 പേർ പദ്ധതിയിലൂടെ പത്താം തരം തുല്യത  പാസ്സായിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ  7200 പേർക്ക് വിജയം നേടാനായി. രണ്ടാം ഘട്ടത്തിൽ പത്താംതരം തുല്യതയ്ക്ക് 400 പേർക്കും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 862 പേർക്കും സൗജന്യ പഠനം നഗരസഭ ഉറപ്പാക്കിയിട്ടുണ്ട് . മേയർ എസ്. ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,
വി. കെ പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ പി. കെ രാജു, സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ ഒലീന എ. ജി തുടങ്ങിയവരും പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam