Print this page

വ്യോമസേനയിലെ അഗ്നിവീര്‍ പരീക്ഷാ പരിശീലനത്തിന്‍ വി ആപ്പ്

Vi App for Fireman Exam Training in Air Force Vi App for Fireman Exam Training in Air Force
കൊച്ചി: വ്യോമസേനയിലെ അഗ്നിവീര്‍ എക്സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് വി ആപ്പ് സൗകര്യങ്ങള്‍ ഒരുക്കി. 2023-ലെ അഗ്നിവീര്‍ പദ്ധതിയുടെ റിക്രൂട്ട്മെന്‍റ് സംബന്ധിച്ചു വ്യോമസേനയുടെ പ്രഖ്യാപനം വന്ന സാഹചര്യത്തിലാണ് വി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. നവംബര്‍ 23 വരെയാണ് അഗ്നിവീര്‍ വായുവിനായി അപേക്ഷിക്കാനാവുക.
സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പരീക്ഷാ പരിശീലന രംഗത്തെ മുന്‍നിരക്കാരായ പരീക്ഷയുമായി സഹകരിച്ചാണ് വി പരിശീലന സാമഗ്രികള്‍ ലഭ്യമാക്കുന്നത്. ലൈവ് ക്ലാസുകള്‍, മോക് പരീക്ഷകള്‍, പരിശീലന സാമഗ്രികള്‍ എന്നിവ ഇതിലൂടെ ലഭ്യമാക്കും. ഡിഫന്‍സ് അക്കാദമി കാഡറ്റുകളുടെ അധ്യാപകരുടെ പരിശീലനവും പരീക്ഷയുമായുള്ള സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. സഞ്ജീവ് താക്കൂര്‍ അടക്കമുളള ഏറ്റവും മികച്ച അധ്യാപകരുടെ ലൈവ് ക്ലാസുകളും അവതരിപ്പിച്ചിട്ടുണ്ട്.
വി ആപ്പിലെ വി ജോബ്സ് ആന്‍റ് എജ്യൂക്കേഷനിലൂടെയാണ് പരിശീലന സാമഗ്രികള്‍ ലഭിക്കുക. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ബാങ്കിംഗ്, ടീച്ചിംഗ്, ഡിഫന്‍സ്, റെയില്‍വേ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 150-ഓളം പരീക്ഷകള്‍ക്കുള്ള നിരവധി മോക് ടെസ്റ്റുകളും വി ജോബ്സ് ആന്‍റ് എജ്യൂക്കേഷനില്‍ ഒരു വര്‍ഷത്തെ സബ്സ്ക്രിപ്ഷന്‍ ഫീസായ 249 രൂപയില്‍ ലഭ്യമാക്കുന്നുണ്ട്.
വി ഉപഭോക്താക്കള്‍ക്ക് വി ആപ്പിലെ വി ജോബ്സ് ആന്‍റ് എജ്യൂക്കേഷന്‍ പ്ലാറ്റ്ഫോമിലൂടെ എവിടെയും എപ്പോള്‍ വേണമെങ്കിലും ടെസ്റ്റ് മെറ്റീരിയലുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ എംപ്ലോയ്മെന്‍റ് പരീക്ഷാ തയ്യാറെടുപ്പിനായുള്ള പ്ലാറ്റ്ഫോമായ 'പരീക്ഷ', പ്രമുഖ ഇംഗ്ലീഷ് പഠന പ്ലാറ്റ്ഫോമായ 'എങ്കുരു', ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രേ കോളര്‍ ജോബ് സെര്‍ച്ച് പ്ലാറ്റ്ഫോമായ 'അപ്ന' എന്നിവയുമായി വി ജോബ്സ് ആന്‍റ് എജ്യൂക്കേഷന്‍ സംയോജിപ്പിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam