Print this page

സ്കൂളിലേക്ക് ഒരു സുരക്ഷിതപാത പദ്ധതിയ്ക്ക് തുടക്കമായി,ഗതാഗത സാക്ഷരത പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി

By November 04, 2022 196 0
തിരുവനന്തപുരം : "സ്കൂളിലേക്ക് ഒരു സുരക്ഷിതപാത" പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.ഓരോരുത്തർക്കും ഗതാഗത സാക്ഷരത ഉണ്ടാവേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകുന്നത് ഏറെ നന്നാവും. പാഠ്യപദ്ധതി പരിഷ്കരിക്കപ്പെടുമ്പോൾ ഇക്കാര്യം ഗൗരവമായി പരിഗണിക്കും .


ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം.ഇതിനുള്ള അവബോധം ഏവർക്കും ഉണ്ടാകണം. ഇതിന്റെ ഭാഗമായാണ് അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഏകദിന റോഡ് സുരക്ഷാബോധവൽക്കരണ പരിശീലന പരിപാടി നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷൻ ആയിരുന്നു.


കേരള റോഡ് സുരക്ഷാ അതോറിറ്റിയും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണകേന്ദ്രവുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 100 സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് പരിശീലനം.
Rate this item
(0 votes)
Author

Latest from Author