Print this page

പ്ലേസ്മെന്‍റ് അസിസ്റ്റന്‍സില്‍ റെക്കോഡ് നേട്ടം തുടര്‍ന്ന് ജാരോ എജ്യൂക്കേഷന്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും മുന്നിര എഡ്ടെക് സ്ഥാപനവുമായ ജാരോ എജ്യുക്കേഷന്‍ ഈ അധ്യയന വര്‍ഷത്തിലും പ്ലേസ്മെന്‍റ് അസിസ്റ്റന്‍സിലെ റെക്കോഡ് നേട്ടം ആവര്‍ത്തിച്ചു. 69 ലക്ഷം രൂപയാണ് ജാരോയിലൂടെ പ്ലേസ്മെന്‍റ് നേടിയ ഉദ്യോഗാര്‍ഥിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പളം. ശരാശരി ശമ്പളം 27 ലക്ഷം രൂപയും.
ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഐടി, ഡേറ്റാ സയന്‍സ്, അനലിറ്റിക്സ്, മറ്റു ടെക്നോ ഫങ്ഷണല്‍ എന്നീ വ്യവസായങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നിന്നുമുള്ള അറുപതിലധികം കമ്പനികളാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പ്ലേസ്മെന്‍റ് സഹായത്തിനായി ജാരോയ്ക്കൊപ്പം ചേര്‍ന്നത്.
പ്ലെയ്സ്മെന്‍റ് സഹായത്തിന് പുറമെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ രൂപപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കാനും ജാരോ എജ്യൂക്കേഷന്‍ ഒരു പ്രത്യേക ടീമുണ്ട്. കോഴ്സ് സമയത്തോ അതിന് ശേഷമോ ഏത് സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ജാരോ ഏജ്യൂക്കേഷന്‍ അവരുടെ പഠിതാക്കള്‍ക്ക് ശരാശരി 3 മുതല്‍ 5 വരെ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സേവനത്തിനൊപ്പം 5-6 റൗണ്ട് വ്യക്തിഗത സഹായവും ഉറപ്പാക്കുന്നു.
ഏണസ്റ്റ് ആന്‍ഡ് യങ്, ഡിഇ ഷാ ആന്‍ഡ് കമ്പനി, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ഐടിസി ഇന്‍ഫോടെക് തുടങ്ങിയ കമ്പനികളിലേക്കും, ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കര്‍, ബിസിനസ് അനലിസ്റ്റ്, ക്രെഡിറ്റ് റിസ്ക് അനലിസ്റ്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, മാര്‍ക്കറ്റിങ് ലീഡ് തുടങ്ങിയ തസ്തികകളിലേക്കും ഉദ്യോഗാര്‍ഥികള്‍ക്കായി ജാരോ എജ്യൂക്കേഷന്‍ പുതിയ അവസരങ്ങള്‍ തുറന്നിട്ടുണ്ട്.
ലാഭത്തില്‍ 710 ശതമാനവും, വരുമാനത്തില്‍ 125 ശതമാനവും കുതിച്ചുചാട്ടം നടത്താനും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജാരോ എജ്യൂക്കേഷന് കഴിഞ്ഞു.
പ്രൊഫഷണലുകള്‍ക്ക് വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ കണ്ടെത്താനും, അര്‍ത്ഥപൂര്‍ണമായ ജോലികളുമായി ബന്ധപ്പെടാനും, അവരുടെ അനുഭവങ്ങളില്‍ നിന്ന് വളരാനും സഹായിക്കുന്ന വൈദഗ്ധ്യ മാര്‍ഗങ്ങള്‍ നല്‍കുന്നതിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ജാരോ എജ്യൂക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam