April 24, 2024

Login to your account

Username *
Password *
Remember Me

പൊതുവിദ്യാലയങ്ങളിലെ പതിമൂന്ന് ലക്ഷം പ്രൈമറി കുട്ടികള്‍ക്ക് ഗണിത പഠന ഉപകരണങ്ങള്‍ വിതരണം ചെയ്യും : മന്ത്രി. വി. ശിവന്‍കുട്ടി

Distribute math learning tools to 13 lakh primary school children: Minister V. Shivankutty Distribute math learning tools to 13 lakh primary school children: Minister V. Shivankutty
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ' ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും ' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ. യു.പി. സ്കൂളില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ഗണിതാശയങ്ങളിലൂന്നി ഗണിതകളികളിലൂടെയും പാഠപുസ്തകവുമായി ബന്ധിച്ചുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ലളിതമായി ഗണിതം സ്വായത്തമാക്കാന്‍ ഉതകുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പതിമൂന്നു ലക്ഷം കുട്ടികള്‍ക്ക് ഗണിതപഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന ഗണിതകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കുട്ടികളോടൊപ്പം ഗണിതാശയ കളികളിലും മന്ത്രിയും ജനപ്രതിനിധികളും പങ്കാളികളായി. രക്ഷിതാക്കളെയും കുട്ടികളെയും ഒരുപോലെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൈമറിതലത്തില്‍ നിന്നു തന്നെ ഗണിതത്തില്‍ അടിസ്ഥാന ശേഷി കൈവരിക്കാന്‍ കുട്ടികളെ പ്രപ്തരാക്കുന്ന രണ്ട് പരിപാടികള്‍ക്കും മന്ത്രി ആശംസ നേര്‍ന്നു.
സമഗ്രശിക്ഷാ കേരളം അഡീഷണല്‍ ഡയറക്ടര്‍ ആര്‍.എസ് ഷിബു സ്വാഗതം പറഞ്ഞ് ആരംഭിച്ച ചടങ്ങില്‍ ഐ. ബി. സതീഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍ ഗണിതകിറ്റ് വിതരണം ചെയ്തു. നേമം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സമഗ്രശിക്ഷാ കേരളം പദ്ധതിയിലെ പ്രവര്‍ത്തകര്‍, നേമം യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ഹരികൃഷ്ണന്‍ കെ.എം, തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബി. ശ്രീകുമാര്‍ നന്ദി രേഖപ്പെടുത്തി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.