Print this page

എല്ലാ അംഗൻവാടി പ്രവർത്തകർക്കും ഇ-ശ്രം രജിസ്ട്രേഷൻ പൂർത്തിയാക്കും

E-Shram registration will be completed for all Anganwadi workers E-Shram registration will be completed for all Anganwadi workers
എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് മുഴുവൻ അംഗൻവാടി പ്രവർത്തകരുടെയും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
അംഗൻവാടി പ്രവർത്തകരെ പദ്ധതി യിൽ ചേർക്കുന്നതിന് ജില്ല വനിതാ ശിശു വികസന ഓഫീസിൽ നടന്ന സി. ഡി. പി. ഓ മാർക്കുള്ള പരിശീലനപരിപാടി ചിയാക് ജില്ലാ പ്രൊജക്റ്റ്‌ മാനേജർ അജാസ് ഉത്ഘാടനം ചെയ്തു. പദ്ധതി വിശദീകരണം ജി. കൃഷ്ണ പ്രസാദ് നിർവഹിച്ചു. വനിതാ ശിശു ക്ഷേമ ഓഫീസർ ഡോ. പ്രേമ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ദേശീയ തലത്തിൽ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ.
ഈ മാസം 20 മുതൽ അടുത്ത മാസം 20 വരെ തൊഴിലാളികൾക്കിടയിൽ രജിസ്ട്രേഷന്‍ നടപടികള്‍ സാധ്യമാക്കുന്നതിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ട്രേഡ് യൂണിയൻ ഭാരവാഹികൾക്കും വ്യാപാര സംഘടന പ്രതിനിധികൾക്കും, ജോയിന്റ് ബി. ഡി. ഓ മാർക്കും നേരത്തേ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam