Print this page

അക്കാദമിക രചനകളുടെ മികവിന് കൂട്ടായ ശ്രമം ആവശ്യം: മന്ത്രി ഡോ ആർ ബിന്ദു

Excellence for academic writing requires collective effort: Minister Dr R Bindu Excellence for academic writing requires collective effort: Minister Dr R Bindu
ഇരിങ്ങാലക്കുട: അക്കാദമിക രചനകളുടെ മികവ് വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രസ്താവിച്ചു.30 ദിവസം നീണ്ടു നിൽക്കുന്ന ഗവേഷക ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) നുട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റും ലോര്‍ ആന്‍ഡ് എഡ് റിസര്‍ച്ച് അസോസിയേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഗവേഷക ശില്‍പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നിപ്മര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ സി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രേറിയന്‍ ഇന്‍ ചാര്‍ജ് മിനി. ജി. പിള്ള, കോട്ടയം സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ്.സി. ജോഷ്വ, കോഴിക്കോട് ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. എം. നസീര്‍, ചങ്ങനാശേരി അസംഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനിത ജോസ്, കുട്ടിക്കാനം മരിയന്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ. റോയ്. പി. എബ്രഹാം, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളെജ് പ്രിൻസിപ്പൽ ഷാജു വർഗീസ്, ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ലല്ലി.കെ. സിറിയക്, ബര്‍സര്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍, പാലാ സെന്‍റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. ടി.സി. തങ്കച്ചന്‍, കൊച്ചി ലിസി കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. ഷബീര്‍.എസ്. ഇക്ബാല്‍, കോലഞ്ചേരി എം.ഒ.എസ്.സി കോളേജ് ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ. ഷീല ഷേണായ്, കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് ലൈബ്രേറിയന്‍ ഡോ. അനറ്റ് സുമന്‍ ജോസ് എന്നിവര്‍ ആശംസകൾ അർപ്പിച്ചു. ലോര്‍ ആന്‍ഡ് എഡ് റിസര്‍ച്ച് അസോസിയേറ്റ്‌സ് ഡയറക്ടര്‍ ജിന്‍റോ മൈക്കിള്‍ സ്വാഗതവും ചങ്ങനാശേരി അസംഷന്‍ കോളേജ് ലൈബ്രേറിയന്‍ ഫാ. ടിഞ്ചു ടോം നന്ദിയും ആശംസിച്ചു.
നവംബര്‍ 23 മുതല്‍ ഡിസംബര്‍ 31 വരെ ഒരു മാസം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് ശിൽപ്പശാല നടക്കുക. അധ്യാപകര്‍, ഗവേഷകര്‍, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. അക്കാഡമിക് റൈറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സ്‌കില്‍സ്, റിസര്‍ച്ച് മെത്തഡോളജി, റെഫറന്‍സ് മാനെജ്‌മെന്‍റ്, അക്കാഡമിക് പബ്ലിഷിങ് എന്നീ വിഷയങ്ങളിലാണ് ശില്‍പശാല നടക്കുക. നിപ്മറിനെ കൂടാതെ കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റി ലൈബ്രറിയും സംസ്ഥാനത്തെ 21 കോളേജുകളുമായും സഹകരിച്ചാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. 750 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നവംബര്‍ 23ന് മുന്‍പ് വരെ www.nipmr.org.in വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam