Print this page

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി

Prime Minister Narendra Modi and Pope Francis met at the Vatican Prime Minister Narendra Modi and Pope Francis met at the Vatican
വത്തിക്കാൻ സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. ജി 20 ഉച്ചക്കോടിക്കായി ഇന്നലെ ഇറ്റലിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇരുവരും ചർച്ച ചെയ്തു. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാർപാപ്പയോട് വിശദീകരിച്ചു. പോപ്പും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അരമണിക്കൂർ നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിർമാർജനവും ഇരുവരും ചർച്ച ചെയ്തുവെന്നും മാർപാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
ഇന്നലെ രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേനദ്ര മോദി യൂറോപ്യൻ യൂണിയൻ കൗ‍ണ്‍സിലിന്‍റെയും കമ്മീഷന്‍റെയും പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറ്റയിലെ പിയാസ ഗാന്ധിയിലും മോദി സന്ദര്‍ശനം നടത്തി. ഗാന്ധി ശില്പത്തിൽ പൂക്കളര്‍പ്പിച്ച മോദി അവിടെ ഇന്ത്യൻ വംശജരുമായി സംസാരിച്ചു. ജി 20 ചര്‍ച്ചക്കിടെ വിവിധ രാഷ്ട്രതലവന്മാരുമായി മോദി പ്രത്യേകം ചര്‍ച്ച നടത്തും.
ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയ പ്രധാന്യമാണ് കൂടിക്കാഴ്ചയ്ക്കുള്ളത്. ഇന്ത്യയിലെ സാമുദായിക വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഉയര്‍ത്തുന്ന വിമര്‍ശനങ്ങൾ കൂടിക്കാഴ്ച കൂടുതൽ ശ്രദ്ധേയമാക്കും. കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാര്‍പ്പാപ്പയെ മോദി ഇന്ത്യ സന്ദര്‍ശനത്തിന് ക്ഷണിക്കുമെന്ന സൂചനയുണ്ട്. മുമ്പ് ബംഗ്ളാദേശ് സന്ദര‍ശനത്തിനിടെ മാര്‍പ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999-ൽ ജോണ്‍ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിട്ടുണ്ട്. എ.ബി.വാജ് പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് അന്ന് വലിയ സ്വീകരണമാണ് മാര്‍പ്പാപ്പക്ക് നൽകിയത്.
Rate this item
(0 votes)
Last modified on Saturday, 30 October 2021 14:00
Pothujanam

Pothujanam lead author

Latest from Pothujanam