Print this page

നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ : ഹരിതകേരളം മിഷൻ ശിൽപ്പശാലയ്ക്ക് തുടക്കം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ ഭാഗമായി കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപശാല നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു.  'സ്ഥാപനങ്ങളിലെ എനർജി ഓഡിറ്റിംഗ്' എന്ന വിഷയത്തിൽ തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിലെ എനർജി ടെക്നോളജിസ്റ്റ് ഇജാസ് എം.എ. ക്ലാസെടുത്തു. 'കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള സമീപനവും രീതിശാസ്ത്രവും' എന്ന വിഷയത്തിൽ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് അസി. പ്രൊഫസർ ഡോ. സുകേഷ് എ എന്നിവർ ക്ലാസ് നയിച്ചു. ഗ്രൂപ്പ് വർക്കായി എനർജി ഓഡിറ്റിംഗ് വിവരശേഖരണവും, ഫീൽഡ് വർക്കായി വീടുകളിൽ നിന്ന് നേരിട്ടുള്ള വിവരശേഖരണവും നടത്തി. നാളെ എമിഷൻ ലഘൂകരണ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ പരിശീലനം നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള കോർ ഗ്രൂപ്പ് അംഗങ്ങളും റിസോഴ്സ് പേഴ്സൺമാരുമാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.
Rate this item
(0 votes)
Author

Latest from Author