Print this page

ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്: ജനലക്ഷങ്ങൾ പങ്കെടുക്കും

By February 25, 2023 1079 0
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കൊല്ലത്തെ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി മാസം 27 തീയതി (1198 കുംഭം 15) തിങ്കളാഴ്ച ആരംഭിക്കും. അന്നേ ദിവസം രാവിലെ 4:30ക്ക് പരിപാടി കാപ്പി കെട്ടി കുടിയിരുത്തുന്നു.മാർച്ച് ഏഴാം തീയതി (കുംഭം 23) ചൊവ്വാഴ്ച പൊങ്കാല താലപ്പൊലി കുറ്റിയോട്ടം പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ പട്ടിനിർഭരമായ അന്തരീക്ഷത്തിൽ നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പ്രസ്സ് ക്ലബ്ബിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


മാർച്ച് എട്ടാം തീയതി കുംഭം 24 ബുധനാഴ്ച രാത്രി 9:15 നു കാപ്പടിച്ച് കുടിയിറക്കുകയും രാത്രി ഒരു മണിക്ക് നടക്കുന്ന കുരുതിതർപ്പണത്തോടകൂടി പൊങ്കാല മഹോത്സവം സമാപിക്കും. എല്ലാ ഭക്തജനങ്ങളും ,സർക്കാരും ട്രസ്റ്റും ഏർപ്പെടുത്തുന്ന അത്യാവശ്യം നിയന്ത്രണങ്ങൾ പാലിച്ച് ഉത്സവ ആഘോഷങ്ങളിൽ പങ്കെടുത്ത് അമ്മയുടെ അനുഗ്രഹത്തിന് പാത്രി ഭൂതരാകണമെന്ന് അവർ അഭ്യർത്ഥിച്ചു.


പത്രസമ്മേളനത്തിൽ അനിൽകുമാർ ബി (പ്രസിഡന്റ്) കെ ഗീതു ബാലൻ നായർ (സെക്രട്ടറി) പി കെ കൃഷ്ണൻ നായർ (ട്രഷറി) ജയലക്ഷ്മി ജി (ജനറൽ കൺവീനർ) തുടങ്ങിയവർ ഉത്സവത്തെക്കുറിച്ച് സംസാരിച്ചു. ശോഭാ വി (വൈസ് പ്രസിഡന്റ്) അജിത് കുമാർ എം എ (ജോയിന്റ് സെക്രട്ടറി) കെ വിജയകുമാർ (ജോയിന്റ് ജനറൽ കൺവീനർ) തുടങ്ങി പൊങ്കാല മഹോത്സവം കമ്മിറ്റി കൺവീനർമാരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author