Print this page

കുരങ്ങുവസൂരി ആഗോള പകർച്ചവ്യാധി’; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

monkeypox global epidemic'; Announced by the World Health Organization monkeypox global epidemic'; Announced by the World Health Organization
കുരങ്ങുവസൂരിയെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ തെദ്രോസ് അഥനോം ഗബ്രിയേസസ് ഇക്കാര്യം അറിയിച്ചു. കൂടുതൽ രാജ്യങ്ങളിൽ കുരങ്ങുവസൂരി പടർന്നുപിടിയ്ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന രോഗം ഈ മെയ് മുതലാണ് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് പടരാൻ ആരംഭിച്ചത്.
കുരങ്ങുവസൂരി അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിലാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 20 യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചുകഴിഞ്ഞു. അതിവേഗത്തിൽ രോ​ഗം പടരുകയാണെങ്കിലും രാജ്യാന്തര യാത്രകളേയോ വ്യാപാരങ്ങളയോ ഇത് ബാധിക്കാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടനാ അധികൃതർ വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam