Print this page

കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

By September 03, 2021 2291 0
തിരു കോവിഡ് വ്യാപനം ഉയര്‍ന്നതിനെത്തുടര്‍ന്നു ജില്ലയിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും 11 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. മടവൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ്, വാമനപുരം പഞ്ചായത്ത് ഒന്ന്, 14 വാര്‍ഡുകള്‍, വെട്ടൂര്‍ പഞ്ചായത്ത് എട്ട്, 10 വാര്‍ഡുകള്‍, ഇടവ പഞ്ചായത്ത് ഏഴാം വാര്‍ഡ്, വിതുര പഞ്ചായത്ത് മൂന്ന്, നാല്, എട്ട്, 10, 13, 14, 17 വാര്‍ഡുകള്‍, കിഴുവിലം പഞ്ചായത്ത് ഒന്ന്, രണ്ട്, 12, 13 വാര്‍ഡുകള്‍ എന്നിവയാണു കണ്ടെയ്ന്‍മെന്റ് സോണുകള്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 35-ാം ഡിവിഷനില്‍ വെള്ളൈക്കടവ്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി 43-ാം വാര്‍ഡില്‍ നവഗ്രാമം മേഖല, 44-ാം വാര്‍ഡില്‍ വിവേകാനന്ദ ലെയിന്‍, മടവൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ വലിയകുന്ന് മേഖല, വിതുര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ആറ്റുമണപ്പുറം, രണ്ടാം വാര്‍ഡില്‍ ശാസ്താംകാവ്, 11-ാം വാര്‍ഡില്‍ പന്നിക്കുഴി, 12-ാം വാര്‍ഡില്‍ പന്നിക്കുഴി, 12-ാം വാര്‍ഡില്‍ മണ്‍കുടിച്ചിറ മേഖല, കുറ്റിച്ചല്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മാമ്പള്ളി സാംസ്‌കാരിക നിലയം, പൂവച്ചല്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മൊട്ടമൂല എല്‍.പി.എസിനു പിന്‍വശം മുതല്‍ ലക്ഷംവീട് കോളനി വരെയുള്ള മേഖല എന്നിവിടങ്ങളാണു മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
ഞായറാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ പ്രദേശങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കും. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മത്സ്യം, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈന്‍-ഇന്‍, ടേക്ക് എവേ, പാഴ്‌സല്‍ തുടങ്ങിയവ അനുവദിക്കില്ല. പൊതുജനങ്ങള്‍ പരമാവധി വീടിനടുത്തുള്ള കടകളില്‍നിന്നു സാധനങ്ങള്‍ വാങ്ങണം. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഡെലിവറിക്കായി രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണ്‍ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. വിതുര പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ കരിപാലം പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായും കളക്ടര്‍ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam