Print this page

455 സ്ഥാപനങ്ങളിലൂടെ ആരോഗ്യ സംരക്ഷണം വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ച് ആസ്റ്റര്‍

Aster announces door-to-door health care through 455 institutions Aster announces door-to-door health care through 455 institutions
യുഎഇ: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 35-ാം സ്ഥാപക ദിനം ആഘോഷിക്കുമ്പോള്‍, ഗ്രൂപ്പിന് കീഴില്‍ 455 സ്ഥാപനങ്ങളായി ആഗോള വളര്‍ച്ച പ്രഖ്യാപിക്കുകയും, അതിലൂടെ ഇന്ത്യയിലെയും ജിസിസിയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായി ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു. 7 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 27 ആശുപത്രികളും 126 ക്ലിനിക്കുകളും/ലാബുകളും, 302 ഫാര്‍മസികളും പ്രതിവര്‍ഷം 20 ദശലക്ഷം രോഗികള്‍ക്കാണ് സേവനം നല്‍കുന്നത്. ഇന്ത്യയില്‍, 14 ആശുപത്രികള്‍ക്ക് പുറമേ, 77 ആസ്റ്റര്‍ ബ്രാന്‍ഡഡ് ഫാര്‍മസികള്‍, 9 ആസ്റ്റര്‍ ലാബുകള്‍, ആസ്റ്റര്‍ ക്ലിനിക്കുകള്‍, ആസ്റ്റര്‍ ഹോം കെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ 5 സംസ്ഥാനങ്ങളിലായി ആസ്റ്റര്‍ സംയോജിത പരിചരണ ശൃംഖല അതിവേഗം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്.
35 വര്‍ഷത്തെ സേവനത്തെ ആഘോഷിക്കുന്നതിനായി, '1987 മുതല്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍' എന്ന് അടയാളപ്പെടുത്തുന്ന ഒരു പുതിയ കോര്‍പ്പറേറ്റ് ലോഗോ ഐഡന്റിറ്റി, 'കെയര്‍ ഈസ് ജസ്റ്റ് ആന്‍ ആസ്റ്റര്‍ എവേ' എന്ന ക്യാംപയിനൊപ്പം ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നേരിട്ടും, ആസ്റ്ററിന്റെ വിവിധ സോഷ്യല്‍ മീഡിയ
പ്ലാറ്റ്‌ഫോമുകളിലൂടെ വെര്‍ച്വലായും കാണാന്‍ അവസരമൊരുക്കിയ ഒരു പ്രൌഢമായ പ്രകാശന ചടങ്ങിലൂടെ സംഘടിപ്പിക്കപ്പെട്ടു.
ആസ്റ്ററിന്റെ കഴിഞ്ഞ 35 വര്‍ഷത്തെ പ്രയാണത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, രോഗികളും ഉപഭോക്താക്കളും സ്്ഥാപനത്തിലര്‍പ്പിക്കുന്ന അചഞ്ചലമായ ഉറപ്പിലൂടെയും, വിശ്വാസത്തിലൂടെയും സ്ഥാപനത്തിന് സ്വന്തമാക്കാനായ നേട്ടങ്ങളില്‍ അങ്ങേയറ്റം സന്തോഷവാനാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. 'കെയര്‍ ഈസ് ആന്‍ ആസ്റ്റര്‍ എവേ' എന്ന ക്യാംപയിനിലൂടെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം പ്രാപ്യമാക്കുക ഞങ്ങളുടെ ലക്ഷ്യത്തിന് പുതിയ ഊര്‍ജ്ജം പകരുകയാണ്. ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതല്‍ അടുത്തുനില്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ഈ ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. ബിസിനസ്സിനപ്പുറം, ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ കീഴിലുള്ള ഞങ്ങളുടെ ഉദ്യമങ്ങളിലൂടെ സമൂഹത്തിന് തിരികെ നല്‍കുകയെന്നത്, ആരോഗ്യപരിരക്ഷ ഏറ്റവും ആവശ്യമുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാക്കുക എന്ന ഞങ്ങളുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗം കൂടിയാണ്. കൂടാതെ, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഭിന്നശേഷിക്കാരായ 150 പേര്‍ക്ക് ജോലി നല്‍കാനും ആസ്റ്റര്‍ തീരുമാനിച്ചതായി ഡോക്ടര്‍ ആസാദ് മൂപ്പന്‍ അറിയിച്ചു.
നിരാലംബരായ ജനവിഭാഗങ്ങളെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ആസ്റ്റര്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് രോഗികള്‍ക്ക് സൗജന്യവും സബ്സിഡി നിരക്കിലുള്ളതുമായ ചികിത്സ നല്‍കുന്നത് തുടരും. ഈ ലക്ഷ്യത്തിലേക്കായി സ്ഥാപക ദിനത്തില്‍ ആഫ്രിക്ക, ഇറാഖ്, ഇന്ത്യ എന്നിവിടങ്ങളില്‍ 3 ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ (എവിഎംഎംഎസ്) പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ മൊത്തം എവിഎംഎംവിഎസ് യൂണിറ്റ് വാഹനങ്ങളുടെ എണ്ണം 19 ആയി. ആഫ്രിക്കയില്‍ 4 യൂണിറ്റുകള്‍ കൂടി ആരംഭിക്കുമെന്നും ആസ്റ്റര്‍ പ്രഖ്യാപിച്ചു. അതിലൂടെ എവിഎംഎംവി സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള 7 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കപ്പെടും. ഇതിനുപുറമെ, ഇന്ത്യയിലെയും ജിസിസിയിലെയും ആസ്റ്റര്‍ ആശുപത്രികളുമായുള്ള നേരിട്ടുള്ള ബന്ധത്തിലൂടെ ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് രോഗനിര്‍ണ്ണയവും, ചികിത്സയും ലഭ്യമാക്കാന്‍ അവിടെ 5 ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ടെലിഹെല്‍ത്ത് സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ആസ്റ്റര്‍ പദ്ധതിയിടുന്നു.
ആഫ്രിക്കയിലെ സോമാലിലാന്‍ഡിലേക്കും, ഇറാഖിലേക്കുമുള്ള രണ്ട് വാഹനങ്ങളുടെ ലോഞ്ചിംങ്ങ് ദുബായില്‍ നടന്ന ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിന്റെ പ്രതിനിധിയായി പങ്കെടുത്ത പ്രസ്, ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍, ലേബര്‍ എന്നിവയുടെ ചുമതലയുള്ള കോണ്‍സുല്‍ താദു മാമു, ഹിസ് എക്‌സലന്‍സി വൈസ് പ്രസിഡന്റ് ഓഫ് സോമാലി ലാന്‍ഡിന്റെ ഓഫീസ് പ്രതിനിധിയായ ഹുസൈന്‍ അല്‍ ഇഷാഖി, റിപബ്ലിക്ക് ഓഫ് സോമാലി ലാന്‍ഡ് ഹെല്‍ത്ത് ഡവലപ്‌മെന്റ് മന്ത്രാലയ പ്രതിനിധിയായ ഡോ. സഖരിയ ദാഹിര്‍, ഉറാഖി റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് ഡോ. യാസീന്‍ അല്‍ മമൗരി എന്നിവര്‍ നിര്‍വ്വഹിച്ചു. ദ ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മറിയം അല്‍ ഹമ്മാദി, അറബ് ഹോപ് മേക്കേര്‍സ് 2020 വിജയിയായ അഹ്മദ് അല്‍ ഫലാസി, ഗവണ്‍മെന്റ് ഓഫ് ദുബൈയുടെ ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിന്റെ ഡോ. ഒമര്‍ അല്‍ സഖാഫ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പിന്റെ ഗവേര്‍ണന്‍സ് ആന്റ് കോര്‍പറേറ്റ് അഫേഴ്‌സ് മേധാവി ടി.ജെ. വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam