March 28, 2024

Login to your account

Username *
Password *
Remember Me
രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ് ഇന്ത്യയിലെ ഇരുപതു ലക്ഷം എന്ന മാന്ത്രികസംഖ്യയിലെ കാർ പിറന്നത് ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രിമിയം കാർ നിർമ്മാതാക്കളിൽ പ്രമുഖരായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയിരിക്കുന്നു.
കൊച്ചി: രാജ്യത്ത മുന്നിര കെട്ടിട നിര്‍മ്മാണോപകരണ കമ്പനിയായ പര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് യുപിവിസി വിഭാഗത്തിന്‍റെ വളര്‍ച്ചാ പദ്ധതി പുറത്തിറക്കി. ഇതിന്‍റെ ഭാഗമായി തെലങ്കാന ബാച്ചുപള്ളിയില്‍ പുതിയ പ്രൊഡക്ഷന് യൂണിറ്റ് ആരംഭിച്ചു. അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ യുപിവിസി ബ്രാന്‍ഡുകളായ അപര്‍ണ വെന്‍സ്റ്റെര്‍, ഒകോടെക് എന്നിവയ്ക്ക് ആവശ്യമായ യുപിവിസികളും, വിന്‍ഡോ, ഡോര്‍ സംവിധാനങ്ങളും ഈ നിര്‍മാണ യൂണിറ്റില്‍ നിര്‍മ്മിക്കും. അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ മൊത്തം യുപിവിസി പ്രൊഫൈല്‍ ഉല്‍പ്പാദന ശേഷി 50 ശതമാനത്തിലേറെ കൂട്ടാനും, മൊത്തം ശേഷി പ്രതിമാസം 450 ടണ്ണില്‍ നിന്ന് 700 ടണ്ണായി ഉയര്‍ത്താനും പുതിയ പ്രൊഡക്ഷന്‍ യൂണിറ്റിലൂടെ സാധിക്കും. ഒകോടെക്, അപര്‍ണ വെന്‍സ്റ്റെര്‍ എന്നീ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പ് ശൃംഖല 50 ശതമാനം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2021ല്‍ 17% വളര്‍ച്ചാ നിരക്ക് നിര്‍മ്മാ വ്യവസായം രേഖപ്പെടുത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാ സാമഗ്രി മേഖലയും സമാനമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെന്ന് ഡയറക്ടര്‍ -ടെക്നിക്കല്‍ ടി. ചന്ദ്രശേഖര്‍ പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യ നിക്ഷേപത്തിലും റിയല്‍ എസ്റ്റേറ്റ് വാങ്ങലിലും ഉയര്‍ച്ച തുടരുന്നതിനാല്‍ രണ്ട് വ്യവസായങ്ങളും അതിന്‍റെ വലിയ മുന്നേറ്റം തുടരും. വിന്‍ഡോ, ഡോര്‍ സംവിധാനങ്ങള്‍ക്കായി വളരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ സംസ്ഥാനത്ത്‌ നിക്ഷേപം നടത്താൻ താൽപ്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ.
ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ (വി) കൂടുതല്‍ ഡാറ്റയും എസ്എംഎസ് ക്വാട്ടയും വിനോദവും ഉള്‍പ്പെടുത്തിയുള്ള പുതിയ വി മാക്സ് പോസ്റ്റ് പെയിഡ് പ്ലാന്‍ അവതരിപ്പിച്ചു.
സുരക്ഷയില്‍ സ്‌കോഡ കുഷാക് 5 സ്റ്റാര്‍ റേറ്റിങ് നേടിയ മാസം തന്നെ സ്‌കോഡ ഇന്ത്യ വില്‍പനയില്‍ കുതിപ്പും തുടര്‍ന്നു.
പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബൈല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ എസ്ഐബി മിറര്‍ പ്ലസ്സില്‍ 'റെമിറ്റ് മണി എബ്രോഡ്' എന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷ് മോബും ബോധവല്‍ക്കരണ സ്‌കിറ്റും സംഘടിപ്പിച്ചു - തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടിയുമായി കിംസ്‌ഹെല്‍ത്ത്. 'സിറ്റി ഫാസ്റ്റ്' എന്ന പേരില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടത്തിയത്.
മുൻനിര വിദ്യാഭ്യാസ ആപ്പ് കമ്പനിയായ ബൈജൂസ്‌ കേരളം വിടുന്നില്ലെന്നും, പകരം തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബൈജൂസ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിന്‍ഡോസ് ആന്‍റ് ഡോര്‍സ് ബ്രാന്‍ഡായ ഫെനസ്റ്റ കൊച്ചിയില്‍ എക്സ്ക്ളൂസീവ് ഷോറൂം തുറന്നു. കൊച്ചി ഇടപ്പള്ളി മെട്രോ പില്ലര്‍ 365 ന് എതിര്‍വശം ജസീല കോംപ്ലക്സിലുള്ള പെരിഗോണ്‍ ക്രിയേറ്റീവ് കണ്‍സപ്റ്റ്സിലാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്.
കൊച്ചി : ഇ വി ഫിനാന്‍സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഫിന്‍ടെക് കമ്പനിയായ ത്രീ വീല്‍സ് യുണൈറ്റഡ് (ടിഡബ്ല്യുയു) കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.