കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഗാര്‍ഹിക അണുനാശിനി ബ്രാന്‍ഡായ ഗുഡ്‌നൈറ്റ്, കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുള്ള പുതിയ ഡിജിറ്റല്‍ ചിത്രത്തിന് വേണ്ടി നടി കരീന കപൂര്‍ സഹകരിക്കും. പകര്‍ച്ചവ്യാധികളായ മലേറിയ, ഡെങ്കി എന്നിവയ്‌ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശം നല്‍കുന്ന ഡിജിറ്റല്‍ ചിത്രം കരീനയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് റിലീസ് ചെയ്തത്. കുടുംബങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി, വീടുകളിലെ കോണുകളില്‍ ഒളിഞ്ഞിരിക്കുന്ന കൊതുകുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ ലിക്വിഡ് വാപോറൈസറായ ഗുഡ്‌നൈറ്റ് ഗോള്‍ഡ് ഫ്‌ളാഷാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
വുണ്ടര്‍മാന്‍ തോംസണ്‍ മുംബൈ ആശയവ്തക്കരണം നടത്തിയ ഈ ഡിജിറ്റല്‍ സിനിമയില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള സൂപ്പര്‍സ്റ്റാറുകളിലൊരാളായ കരീനയെ അതേപടി അവതരിപ്പിക്കുന്നു. ഇപ്പോഴും കോവിഡിനെതിരെ പോരാട്ടം തുടരുന്നതിനാല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് അപകടകരമാവുന്നത് പോലെ തന്നെ, മറഞ്ഞിരിക്കുന്ന കൊതുകില്‍ നിന്ന് വീടിനുള്ളില്‍ സംരക്ഷിതമായിരിക്കുന്നതും പ്രധാനമാണെന്ന് ചിത്രത്തിലൂടെ കരീന പറയുന്നു. ലിക്വിഡ് വാപോറൈസറായ ഗുഡ്‌നൈറ്റ് ഗോള്‍ഡ് ഫ്‌ളാഷാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള തന്റെ വീട് സംരക്ഷിക്കുന്നതിനുള്ള പരിഹാരമെന്നും നടി വെളിപ്പെടുത്തുന്നു. ഗുഡ്നൈറ്റ് ഗോള്‍ഡ് ഫ്ളാഷ് അതിന്റെ അതുല്യമായ സാങ്കേതികവിദ്യയിലൂടെ കൊതുകുകളെ വീഴ്ത്താന്‍ തെളിഞ്ഞുനില്‍ക്കുന്ന ധൂമങ്ങള്‍ സ്വമേധയാ പുറത്തുവിട്ട് കൊതുകുകളുടെ ഉന്മൂലനം ഉറപ്പാക്കുന്നു.
ശ്രദ്ധേയവും ഫലപ്രദവുമായ ഈ ബോധവല്‍ക്കരണ ആശയവിനിമയത്തിന് കരീന കപൂര്‍ ഖാനുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊട്ടക്റ്റ്‌സ് ലിമിറ്റഡ് ഇന്ത്യ, സാര്‍ക്ക് സിഇഒ സുനില്‍ കട്ടാരിയ പറഞ്ഞു. നിലവില്‍ രാജ്യത്തുടനീളം കൊതുക് പരത്തുന്ന രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, ഒരു കൊതുക് പോലും കുടുംബത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് ആളുകള്‍ മനസിലാക്കുന്നില്ല. ഈ ചിത്രത്തിലൂടെ, ടാര്‍ഗെറ്റ് ഗ്രൂപ്പുകളിലുടനീളം ജനങ്ങളിലേക്ക് എത്തിച്ചേരാനും അവബോധം സൃഷ്ടിക്കാനുമാണ് ഞങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
മറ്റെന്തിനെക്കാളും കുടുംബത്തിനും ആരോഗ്യത്തിനും ആദ്യസ്ഥാനം നല്‍കാന്‍ ഈ മഹാമാരി നമ്മെയെല്ലാം പഠിപ്പിച്ചെന്ന് കരീന കപൂര്‍ ഖാന്‍ പറഞ്ഞു. ഡെങ്കിപ്പനിയും മലമ്പനിയും ബാധിച്ച് കഷ്ടപ്പെടുന്ന ഏത് കുടുംബത്തെ കാണുമ്പോഴും എനിക്ക് ഏറെ വേദനയുണ്ട്. ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ ഗുഡ്‌നൈറ്റ് ഗോള്‍ഡ് ഫ്ളാഷിനൊപ്പം എന്റെ എളിയ ശ്രമമാണ് അവബോധം സൃഷ്ടിക്കലും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും. രാജ്യത്തെ കൊതുക് പരത്തുന്ന രോഗങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന്, അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു-കരീന കൂട്ടിച്ചേര്‍ത്തു.