Print this page

പേടിഎം കാഷ്ബാക്ക് ധമാക്കയിലൂടെ 100ലധികം പേര്‍ ഒരു ലക്ഷം രൂപ വീതം നേടി

More than 100 through Paytm Cashback Dhamaka The name earned Rs one lakh each More than 100 through Paytm Cashback Dhamaka The name earned Rs one lakh each
കൊച്ചി: രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ദിവസേനയുള്ള ഉല്‍സവ കാല കാഷ്ബാക്ക് ധമാക്ക പരിപാടിയിലൂടെ 130 പേര്‍ക്ക് ഇതിനകം ഒരു ലക്ഷം രൂപ വീതം കാഷ്ബാക്ക് ലഭിച്ചു. ദിവസവും പത്ത് ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം കാഷ്ബാക്ക് ലഭിക്കുന്നതാണ് പരിപാടി.
പേടിഎം വാലറ്റ്, പേടിഎം യുപിഐ, പേടിഎം പോസ്റ്റ്‌പെയ്ഡ് (ഇപ്പോള്‍ വാങ്ങി, പിന്നീട് പണം നല്‍കാം), ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍, പേടിഎം പിഒഎസ്, ഓള്‍-ഇന്‍-വണ്‍ ക്യുആര്‍ കോഡ്, സൗണ്ട്‌ബോക്‌സ് തുടങ്ങി പേടിഎം കമ്പനി അംഗീകരിച്ചിട്ടുള്ള ഏത് പേയ്‌മെന്റ് ഓപ്ഷനിലൂടെയും പണം ഇടപാടു നടത്തുന്ന ഉപയോക്താക്കളാണ് വിജയികളാകുന്നത്.
കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങി പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പേടിഎം ഉപയോക്താക്കള്‍ വിജയികളായിട്ടുണ്ട്. ഉല്‍സവ കാലത്തോട് അടുത്ത് വിജയം കരസ്ഥമാക്കിയത് കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള അവസരം ഒരുക്കിയെന്ന് പല ജേതാക്കളും അഭിപ്രായപ്പെട്ടു.
കൗതുകകരമായ പല കഥകളും ഉണ്ട്. പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്നുള്ള 26കാരനായ കര്‍ഷകന്‍ തുഫാന്‍ മാജി പറഞ്ഞത് കാഷ്ബാക്കായി ലഭിച്ച ഈ സമ്മാന തുകയ്ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുമെന്നാണ്. കാഷ്ബാക്ക് തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാണ് ആസാമില്‍ നിന്നുള്ള വിജയി 22കാരന്‍ പ്രിതം ദാസിന്റെ തീരുമാനം.
ഉല്‍സവ കാലം കഴിഞ്ഞാലും പേടിഎം ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ നടത്തുന്ന ഇടപാടുകള്‍ക്ക് വന്‍ തുകകള്‍ നേടാന്‍ അവസരം തുടരുന്നുണ്ടെന്നത് ആവേശം കൂട്ടുന്നു. ഒക്‌ടോബര്‍ 14 മുതല്‍ നവംബര്‍ 14വരെയുള്ള ഉല്‍സവ കാലത്തിന്റെ പ്രധാന ദിവസങ്ങളില്‍ ദിവസവും 10 ഭാഗ്യവാന്മാര്‍ക്ക് ഓരോ ലക്ഷം വീതം നേടാമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഡിടിഎച്ച് റീചാര്‍ജുകള്‍, യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍, പണം ട്രാന്‍സ്ഫര്‍, ട്രാവല്‍ ടിക്കറ്റുകള്‍ (വിമാനം/ബസ്/ട്രെയിന്‍) ബുക്ക് ചെയ്യല്‍, ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കല്‍, ഇന്ധനം നിറക്കല്‍, സിനിമ ടിക്കറ്റ് ബുക്കിങ്, ഫാസ്ടാഗ് പേയ്‌മെന്റ്, ഓണ്‍ലൈന്‍ ഇടപാടുകള്‍, കിരാന സ്റ്റോറുകളിലെ ഓഫ്‌ലൈന്‍ ഇടപാടുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റ് പേയ്‌മെന്റുകള്‍, ഷോപ്പിങ് മാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റ് തുടങ്ങിയ ഇടപാടുകളിലൂടെയെല്ലാം ഉപയോക്താക്കള്‍ക്ക് പേടിഎം കാഷ്ബാക്ക് നേടാന്‍ അവസരമുണ്ട്
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam