Print this page

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി അപ് സ്റ്റോക്‌സ്

Aditya Birla SunLife upscale facility to apply for IPO Aditya Birla SunLife upscale facility to apply for IPO
കൊച്ചി:ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡിന്റെ ഐപിഒ സെപ്റ്റംബര്‍ 29 ന് ആരംഭിച്ചു.ആദിത്യ ബിര്‍ള ക്യാപിറ്റലും(എബിസിഎല്‍) സണ്‍ലൈഫ്(ഇന്ത്യ) എഎംസി ഇന്‍വെസ്റ്റ്‌മെന്റ്‌സുമാണ് ഐപിഒ പ്രമോട്ട് ചെയ്യുന്നത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 695 മുതല്‍ 712 വരെ രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിലൂടെ 2,768.26 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. കുറഞ്ഞ് 20 ഓഹരികള്‍ക്കും(14,240 രൂപ) പരമാവധി 280 ഓഹരികള്‍ക്കും(1,99,360 രൂപ) അപേക്ഷിക്കാം. ഒക്ടോബര്‍ 11 ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ആദിദ്യ ബിര്‍ള ക്യാപിറ്റല്‍ ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ ബ്രോക്കിങ് സ്ഥാപനായ അപ് സ്റ്റോക്‌സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് ആദ്യം അപ്‌സ്റ്റോക്‌സ് വെബ്‌സൈറ്റിലോ ആപ്പിലൊ പ്രവേശിച്ച് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഐപിഒ തിരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കുക. ശേഷം നിശ്ചയിച്ചിട്ടുള്ള വില പരിധിയില്‍ മൂന്ന് ബിഡുകള്‍വരെ കൂട്ടിച്ചേര്‍ക്കുകയും അപേക്ഷ ഉറപ്പാക്കുകയും ചെയ്യുക. തുടര്‍ന്ന് യുപിഐ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നിങ്ങളുടെ മൊബൈലിലെ യുപിഐ ആപ്പിലൂടെ പണം അടയ്ക്കുന്നതോടെ അപേക്ഷ പൂര്‍ത്തിയാകും. വേേു:െ//ശി്‌ലേെ.ൗുേെീഃ.രീാ/ശുീ/ എന്ന ലിങ്കിലൂടെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡിന്റെ ഐപിഒയ്ക്ക് അപേക്ഷിക്കാം.
ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സാമ്പത്തിക നിക്ഷേപങ്ങള്‍ അനായാസവും, ന്യായവും, താങ്ങാവുന്നതുമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അപ് സ്റ്റോക്‌സ് അഞ്ച് ദശലക്ഷം ഉപയോക്താക്കളുടെ പിന്തുണയോടെ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പ്ലാറ്റ്ഫം എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam